LogoLoginKerala

മെക്‌സിക്കന്‍ കോട്ടതകര്‍ത്ത് അര്‍ജന്റീനയുടെ താണ്ഡവം

 
Lieonel Messi
ലോകകപ്പില്‍ മെസ്സിയുടെ എട്ടാം ഗോളായിരുന്നു ഇത്. 21 ലോകകപ്പ് മത്സരങ്ങളോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്താനും മെസ്സിക്ക് കഴിഞ്ഞു

ഖത്തര്‍ ലോകകപ്പില്‍ ഉയര്‍ത്തെഴുന്നേറ്റ് മിശിഹ. മെക്‌സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് അര്‍ജെന്റീന തകര്‍ത്തത്. കളിയുടെ 64-ാം മിനുട്ടില്‍ മെസ്സി വല കുലുക്കിയതോടെയാണ് പ്രതീക്ഷ നഷ്ടപ്പെട്ട അര്‍ജെന്റീന ആരാധകര്‍ക്ക് ആവേശമുണര്‍ന്നത്. ഇതോടെ അര്‍ജെന്റീന ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി.

ലോക കപ്പിലെ ആദ്യ കളിയില്‍ തോല്‍വി ഏറ്റു വാങ്ങിയ മെസ്സിക്കും ടീമിനും ഇത്തവണത്ത മത്സരം ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടമായിരുന്നു. കളിയില്‍ ആദ്യ ഗോള്‍ മെസി നല്‍കിയതോടെ ടീം അംഗങ്ങള്‍ക്കും ആവേശമായി മാറി. കളിയുടെ 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസില്‍ നിന്ന് വന്ന ഗോള്‍ ആരാധകര്‍ക്ക് ഇരട്ടി മധുരമായി. കളിയുടെ ആദ്യ പകുതിയില്‍ തന്നെ മെക്‌സിക്കോ ഉറച്ച പ്രതിരോധമാണ് കാഴ്ച്ചവെച്ചത്. ആക്രമണം മാത്രമായിരുന്നു ആദ്യ മിനിറ്റുകളില്‍ പന്ത് കിട്ടിയപ്പോള്‍ അര്‍ജന്റീന താരങ്ങളുടെ ലക്ഷ്യം. എന്നാല്‍ മെക്സിക്കോ പ്രതിരോധം ഉറച്ച് നിന്നതോടെ അപകടംവിതയ്ക്കാന്‍ പോന്ന മുന്നേറ്റങ്ങള്‍ നീലപ്പടയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.

ലോകകപ്പില്‍ മെസ്സിയുടെ എട്ടാം ഗോളായിരുന്നു ഇത്. 21 ലോകകപ്പ് മത്സരങ്ങളോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്താനും മെസ്സിക്ക് കഴിഞ്ഞു.