പൊരുതി തോറ്റ് ന്യൂസീലന്‍ഡ്; ഇന്ത്യയ്ക്ക് വിജയത്തുടക്കം
Updated: Jan 18, 2023, 23:28 IST
ഹൈദരാബാദ്: ആദ്യ ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് 12 റണ്‍സ് ജയം. അവസാന ഓവര്‍ വരെ ഇന്ത്യയെ വിറപ്പിച്ചുകൊണ്ടാണ് ന്യൂസിലന്‍ഡ് കീഴടങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയിട്ടും 78 പന്തില്‍ 140 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്വെല്ലിന്റെ മുന്നില്‍ അവസാന നിമിഷം വരെ വിറച്ച ഇന്ത്യ നാല് പന്ത് ബാക്കിനില്‍ക്കേ 12 റണ്‍സിന്റെ ജയം സ്വന്തമാക്കുകയായിരുന്നു.