10 വിക്കറ്റ് പരാജയം; ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തേക്ക്
ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തേക്ക്. ഐ സി സി ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് പരാജയപ്പെട്ടു. സെമിയില്‍ ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് വെറും 17 ഓവറില്‍ മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് സ്വന്തമാക്കിയത്. എന്നാല്‍ വിജയം തേടി ഇറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 170 റണ്‍സ് എടുത്താണ് ഫൈനലില്‍ ഇടം നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. 33 പന്തില്‍ 63 റണ്‍സ് നേടിയ ഹാര്‍ദിക് ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റ് നേടി. ആദില്‍ റഷിദും ക്രിസ് വോക്സും ഓരോ വിക്കറ്റും നേടി.
ഇതോടെ 22 വര്‍ഷങ്ങള്‍ക്കു ശേഷം പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മില്‍ കിരീട പോരാട്ടത്തില്‍ ഏറ്റുമുട്ടും. 1992ലാണ് ഇരു ടീമുകളും അവസാനമായി പോരാടിയത്. അന്നത്തെ മതസരത്തില്‍ പാകിസ്ഥാനായിരുന്നു ലോകകപ്പില്‍ മുത്തമിട്ടത്.