LogoLoginKerala

ഐപിഎല്ലില്‍ സഞ്ജു ഇന്ന് ക്യാപ്റ്റനായി അരങ്ങേറും; എതിരാളികള്‍ പഞ്ചാബ് കിംഗ്‌സ്

മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് ഇന്ന് രാജസ്ഥാന് റോയല്സ് പഞ്ചാബ് കിംഗ്സ് പോരാട്ടം. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തിന്റേ വേദി മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ്. മലയാളികളെ സംബന്ധിച്ച് ആവേശകരമായ കാര്യം രാജസ്ഥാന് റോയല്സിന്റെ നായകനായി തിരുവനന്തപുരത്തുകാരന് സഞ്ജു സാംസണ് ഇന്ന് അരങ്ങേറും എന്നതാണ്. 2008ല് ആദ്യ സീസണില് ജേതാക്കളായ രാജസ്ഥാന് പിന്നീട് കപ്പില് മുത്തമിടാന് സാധിച്ചിട്ടില്ല. മറുവശത്തുള്ള പഞ്ചാബിന് കിരീടം ഇനിയും കിട്ടാക്കനിയാണ്. താരലേലത്തില് ഏറ്റവും അധികം പണം നല്കി രാജസ്ഥാന് ടീമിലെത്തിച്ച ക്രിസ് മോറിസിന്റെ പ്രകടനം …
 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ്‌സ് പോരാട്ടം. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തിന്റേ വേദി മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയമാണ്. മലയാളികളെ സംബന്ധിച്ച് ആവേശകരമായ കാര്യം രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി തിരുവനന്തപുരത്തുകാരന്‍ സഞ്ജു സാംസണ്‍ ഇന്ന് അരങ്ങേറും എന്നതാണ്. 2008ല്‍ ആദ്യ സീസണില്‍ ജേതാക്കളായ രാജസ്ഥാന് പിന്നീട് കപ്പില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. മറുവശത്തുള്ള പഞ്ചാബിന് കിരീടം ഇനിയും കിട്ടാക്കനിയാണ്. താരലേലത്തില്‍ ഏറ്റവും അധികം പണം നല്‍കി രാജസ്ഥാന്‍ ടീമിലെത്തിച്ച ക്രിസ് മോറിസിന്റെ പ്രകടനം ശ്രദ്ധേയമാകും.

രാജസ്ഥാന്‍ റോയല്‍സിലേക്ക് വന്നാല്‍ ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, സഞ്ജു സാംസണ്‍, റയാന്‍ പരാഗ്, ശിവം ദൂബെ, ക്രിസ് മോറിസ്, ഡേവിഡ് മില്ലര്‍ തുടങ്ങിയ വലിയ പേരുകാരാണ് ബാറ്റിംഗില്‍ ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചറുടെ അഭാവം അവര്‍ക്ക് തിരിച്ചടിയാണ്. മുസ്താഫിസുര്‍ റഹ്‌മാന്‍, കാര്‍ത്തിക് ത്യാഗി, ആകാശ് സിംഗ്, ജയദേവ് ഉനദ്കട് തുടങ്ങിയവരാണ് ബൗളിംഗ് വിഭാഗത്തില്‍. ശ്രേയസ് ഗോപാല്‍ ആയിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

മറുവശത്ത് പഞ്ചാബ് ടീം ബാറ്റിംഗ് പവര്‍ ഹൗസാണ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പൂരന്‍, ഡേവിഡ് മലാന്‍ എന്നിങ്ങനെ താരനിര തന്നെയുണ്ട് അവര്‍ക്ക്. മുരുഗന്‍ അശ്വിന്‍, രവി ബിഷ്‌ണോയ് എന്നിവരാണ് സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി നയിക്കുന്ന പേസ് അറ്റാക്കില്‍ ക്രിസ് ജോര്‍ദാന്‍ മാത്രമാണ് അന്താരാഷ്ട്ര താരം. ഇഷാന്‍ പോരാള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാകുമെന്ന് സാരം.