30 C
Kochi
Saturday, January 22, 2022

എറണാകുളത്ത് പൊള്ളലേറ്റു മരിച്ച യുവതിയുടെ മകനും മരിച്ചു

Must read

സംഭവം കൊലപാതകമാണെന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചു . എന്നാൽ കൊലപാതകമാണെന്ന് സ്ഥീരിക്കാവുന്ന തെളിവുകൾ ഇപ്പോൾ പോലീസിന്റെ കൈവശമില്ല

കൊച്ചി :വൈപ്പിന്‍ നായരമ്പലത്ത് പൊള്ളലേറ്റു മരിച്ച സിന്ധുവിന്റെ മകൻ മരിച്ചു . വീട്ടമ്മയ്‌ക്കൊപ്പം 70 ശതമാനത്തോളം പൊള്ളലേറ്റിരുന്ന അതുലിനെ ഇന്നലെ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു .ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബന്ധുക്കള്‍ വീട്ടിലെത്തുമ്പോള്‍ രണ്ട് പേരെയും പൊള്ളലേറ്റ നിലയില്‍ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു . ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ യുവതിക്ക് ജീവനുണ്ടായിരുന്നു.

സംഭവം കൊലപാതകമാണെന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചു .എന്നാൽ കൊലപാതകമാണെന്ന് സ്ഥീരിക്കാവുന്ന തെളിവുകൾ ഇപ്പോൾ പോലീസിന്റെ കൈവശമില്ല .സംഭവസമയത്ത് വീട് അകത്തുനിന്നും പൂട്ടിയിരുന്നു. സമീപത്തെ താമസക്കാരനായ ദിലീപെന്ന ആൾ തന്നെ ശല്യം ചെയ്‌തിരുന്നതായി സിന്ധു പരാതി നൽകിയിരുന്നുവെന്ന് പോലീസ് പറഞ്ഞു . ഇതിനുശേഷമാണ് സംഭവം നടന്നത് . മാത്രമല്ല ,പൊള്ളലേറ്റ് കിടന്ന സമയത്ത് ദിലീപിന്റെ പേര് വീട്ടമ്മ പറഞ്ഞിരുന്നു എന്ന വീട്ടുകാരുടെ മൊഴിയും കേസിൽ ദുരൂഹതയുണർത്തുന്നു . കസ്റ്റഡിയിലെടുത്ത യുവാവിനെ ഇന്ന് ചോദ്യം ചെയ്യും .

മരിക്കുന്നതിനു മുൻപ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി. സിന്ധു സമീപത്തെ താമസക്കാരനായ യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലീസിന് കൈമാറിയിരിക്കുന്നത്.

 

 

More articles

Latest article