ഞാനൊരു ഇടത് പക്ഷക്കാരിയാണ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതിനെ കുറിച്ച് സ്മിജ

ആലുവ കീഴ്മാടില്‍ ചെടിച്ചട്ടി കമ്പനി ജോലിക്കാരനായ ചക്കംകുളങ്ങര പാലച്ചുവട്ടില്‍ പി.കെ. ചന്ദ്രനാണ് ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുന്‍പില്‍ ലോട്ടറി വില്‍ക്കുന്ന സ്മിജ കെ.മോഹന് 1 ലക്ഷം രൂപ നല്‍കിയത്.

എം.എസ്.ശംഭു

കൊച്ചി: ഞാനൊരു ഇടത് പക്ഷക്കാരിയാണ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആ തുക നല്‍കാന്‍ തയ്യാറായത്. അര്‍ഹിക്കുന്നതിനപ്പുറം തുക ലഭിച്ചപ്പോള്‍ അത് സാധാരണക്കാരിലേക്ക് എത്തണമെന്ന് തോന്നി. ബംപര്‍ ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിച്ചയാള്‍ വില്‍പ്പനക്കാരിക്ക് 1 ലക്ഷം രൂപ പാരിതോഷികം നല്‍കിയപ്പോള്‍ സിമിജയുടെ വാക്കുകള്‍ ഇങ്ങനെയാണ്.ആലുവ കീഴ്മാടില്‍ ചെടിച്ചട്ടി കമ്പനി ജോലിക്കാരനായ ചക്കംകുളങ്ങര പാലച്ചുവട്ടില്‍ പി.കെ. ചന്ദ്രനാണ് ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുന്‍പില്‍ ലോട്ടറി വില്‍ക്കുന്ന സ്മിജ കെ.മോഹന് 1 ലക്ഷം രൂപ നല്‍കിയത്.

ഇന്നലെ രാവിലെയാണ് ലോട്ടറി അടിച്ച തുക ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്. പിന്നാലെ ചന്ദ്രന്‍ ചേട്ടന്‍ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഒരു ലോട്ടറി എടുക്കാനാണ് കോവിഡ് കാരണം പുറത്തേക്ക് വരാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞായിരുന്നു വിളിപ്പിച്ചത്. അവിടെയെത്തിയപ്പോള്‍ അദ്ദേഹം ഒരുകെട്ട് പണം എടുത്ത് നീട്ടി. നിരസിച്ചെങ്കിലും അദ്ദേഹം വാഹനത്തില്‍ വച്ചുതന്നു. എനിക്ക് ബംബര്‍ ലോട്ടറിയുടെ കമ്മീഷന്‍ പണമായ 51 ലക്ഷം രൂപ കൈയ്യില്‍ കട്ടിയിട്ടുണ്ട്. അതിനാല്‍ തന്നെ ചേട്ടന്‍ നല്‍കിയ പണം ദുരാതാശ്വാസ നിഥിയിലേക്ക് നല്‍കണമെന്ന് തോന്നിയതെന്ന് സ്മിജ പറയുന്നു.

തിരുവോണം ബംപര്‍ ലോട്ടറി വേണമെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ സ്മിജയുടെ പക്കല്‍ നിന്നും ബംപര്‍ ടിക്കറ്റ് വാങ്ങിയ ശേഷം 1 ലക്ഷം രൂപ കൊടുക്കുകയുമായിരുന്നു. ബംബര്‍ സമ്മാനത്തില്‍ നിന്ന് ലഭിച്ച തുക കൊണ്ട് കട നവീകരിച്ചു. കുറച്ച് കടം വീട്ടി. ബാക്കി പണം മകന്റെ ചികിത്സയ്ക്കും വിനിയോഗിച്ചു. ഫിക്‌സഡ് ഡിപ്പോസിറ്റായി കുറേ പണം സൂക്ഷിച്ചിട്ടുണ്ട്.- സ്മിജ ലോഗിന്‍ കേറരളയോട് പ്രതികരിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് സ്മിജ വിറ്റ സമ്മര്‍ ബംപര്‍ ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിച്ചത്. ചന്ദ്രന്‍ ഫോണ്‍ വഴി കടമായി വാങ്ങിയ ലോട്ടറിക്കായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പു ദിവസം ഉച്ചയായിട്ടും വിറ്റുപോകാതെ സ്മിജയുടെ പക്കല്‍ ബാക്കിയായ 12 ടിക്കറ്റുകളില്‍ ഒന്നിനായിരുന്നു സമ്മാനം ലഭിച്ചത്. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന പലരെയും വിളിച്ചു സ്മിജ ടിക്കറ്റ് വേണോ എന്നു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണു ചന്ദ്രനെയും വിളിച്ചത്. കൈവശമുള്ള ടിക്കറ്റുകളുടെ നമ്പറുകള്‍ സ്മിജ പറഞ്ഞപ്പോള്‍ അതില്‍ നിന്ന് എസ്.ഡി 316142 നമ്പര്‍ ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കാന്‍ ചന്ദ്രന്‍ പറഞ്ഞു. ടിക്കറ്റ് വിലയായ 200 രൂപ പിറ്റേന്നു തരാമെന്നും പറഞ്ഞു.

സ്മിജ ടിക്കറ്റ് മാറ്റിവച്ച ശേഷം അതിന്റെ ഫോട്ടോ ചന്ദ്രനു വാട്‌സാപ്പില്‍ അയച്ചു കൊടുത്തു. ഞായറാഴ്ച ഉച്ച കഴിഞ്ഞു ഫലം വന്നപ്പോഴാണ് ഒന്നാം സമ്മാനം ചന്ദ്രന്റെ ടിക്കറ്റിനാണെന്ന് അറിഞ്ഞത്. 6 കോടി രൂപ അടിച്ച ടിക്കറ്റ് അപ്പോള്‍ സ്മിജയുടെ പക്കല്‍ തന്നെയായിരുന്നു. പിന്നീട് അവരും ഭര്‍ത്താവ് രാജേശ്വരനും കൂടി അതു ചന്ദ്രന്റെ വീട്ടില്‍ എത്തിച്ചുകൊടുത്തു. സ്മിജയുടെ സത്യസന്ധതയ്ക്ക് വലിയ കയ്യടിയാണ് നേടിയത്. പൊലീസുകാര്‍ പോലും ആദരവ് നല്‍കി. കഴിഞ്ഞ ജൂലൈയില്‍ ഏജന്റിന്റെ കമ്മീഷന്‍ തുകയായ 51 ലക്ഷം രൂപ സ്മിജയ്ക്ക് ലഭിച്ചിരുന്നു.

സ്മിജയും ഭര്‍ത്താവ് രാജേശ്വരനും ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്നു. ജോലി നഷ്ടപ്പെട്ടപ്പോഴാണു ചുണങ്ങംവേലിയില്‍ റോഡരികില്‍ ലോട്ടറി തട്ട് ഇട്ടത്. ലൈഫ് പദ്ധതിയില്‍ പട്ടിമറ്റം വലമ്പൂരില്‍ ലഭിച്ച വീട്ടിലാണു താമസം. ഇവരുടെ മൂത്ത മകന്‍ ജഗന്‍ (12) തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന രോഗത്തിനു ചികിത്സയിലാണ്. രണ്ടാമത്തെ മകന്‍ ലുഖൈദിനു (രണ്ടര) രക്താര്‍ബുദം വന്നു മാറി.

സമ്മാനത്തുകയുടെ കമ്മീഷന്‍ തുക ഉപയോഗിച്ച് മക്കളുടെ ചികിത്സയും മറ്റും നടത്തുകയാണ്. കൂടാതെ കോവിഡ് സമയത്ത് പട്ടിണിയായിരുന്നപ്പോഴും മകന്റെ ചികിത്സയ്ക്കായും സഹായിച്ച സുഹൃത്തിനും സഹോദരിക്കും ഇതില്‍ ഒരു പങ്ക് നല്‍കുകയും ചെയ്തു.

കൊച്ചി: ആറ് കോടി ബംപര്‍ സമ്മാനമടിച്ച ചന്ദ്രന്‍ വാകര്ക് പാലിച്ചു. സ്മിജയ്ക്ക് താന്‍ നല്‍കുമെന്ന് അറിയിച്ച ഒരു ലക്ഷം രൂപ കൈമാറി. സ്മിജ പക്ഷേ ഇത് തന്റെ ആവശ്യത്തിന് വിനിയോഗിച്ച പകരം ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആലുവ ചക്കംകുളങ്ങര ചുണങ്ങം വേലി ആശുപത്രിക്ക് മുന്നില്‍ ലോട്ടറി വില്‍പന നടത്തുന്ന സ്മിജ കെ മോഹന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ ലോട്ടറി ടിക്കറ്റിന് ബംബര്‍ ആറ് കോടി അടിച്ച വാര്‍ത്ത ലോഗിന്‍ കേരള മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 6 കോടി രൂപ ലഭിച്ചത് കീഴ്മാടില്‍ ചെടിച്ചട്ടി കമ്പനി ജോലിക്കാരനായ ചക്കംകുളങ്ങര പാലച്ചുവട്ടില്‍ പി.കെ. ചന്ദ്രനായിരുന്നു. നറുക്കെടുപ്പു ദിവസം ഉച്ചയായിട്ടും വിറ്റുപോകാതെ സ്മിജയുടെ പക്കല്‍ ബാക്കിയായ 12 ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനം അടിച്ചത്. ിരമായി ടിക്കറ്റ് എടുക്കുന്ന പലരെയും വിളിച്ചു സ്മിജ ടിക്കറ്റ് വേണോ എന്നു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണു ചന്ദ്രനെയും വിളിച്ചത്. കൈവശമുള്ള ടിക്കറ്റുകളുടെ നമ്പറുകള്‍ സ്മിജ പറഞ്ഞപ്പോള്‍ അതില്‍ നിന്ന് എസ്ഡി 316142 നമ്പര്‍ ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കാന്‍ ചന്ദ്രന്‍ പറഞ്ഞു.

ടിക്കറ്റ് വിലയായ 200 രൂപ പിറ്റേന്നു തരാമെന്നും പറഞ്ഞു.സ്മിജ ടിക്കറ്റ് മാറ്റിവച്ച ശേഷം അതിന്റെ ഫോട്ടോ ചന്ദ്രനു വാട്‌സാപ്പില്‍ അയച്ചു കൊടുത്തു. ഞായറാഴ്ച ഉച്ച കഴിഞ്ഞു ഫലം വന്നപ്പോഴാണ് ഒന്നാം സമ്മാനം ചന്ദ്രന്റെ ടിക്കറ്റിനാണെന്ന് അറിഞ്ഞത്. 6 കോടി രൂപ അടിച്ച ടിക്കറ്റ് അപ്പോള്‍ സ്മിജയുടെ പക്കല്‍ തന്നെയായിരുന്നു. പിന്നീട് അവരും ഭര്‍ത്താവ് രാജേശ്വരനും കൂടി അതു ചന്ദ്രന്റെ വീട്ടില്‍ എത്തിച്ചുകൊടുത്തു.

ചന്ദ്രന്‍ ടിക്കറ്റ് ഇന്നലെ എസ്ബിഐ കീഴ്മാട് ശാഖയില്‍ ഏല്‍പിച്ചു. നികുതി കഴിഞ്ഞു ചന്ദ്രനു 4 കോടി 20 ലക്ഷം രൂപ ലഭിക്കും. കടബാധ്യതകളും മറ്റും തീര്‍ത്തു ബാക്കി തുകകൊണ്ടു സ്വസ്ഥമായി ജീവിക്കാനാണു ചന്ദ്രന്‍ ഉദ്ദേശിക്കുന്നത്. 15 വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണു ചന്ദ്രന്‍.ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭര്‍ത്താവ് രാജേശ്വരനും.

ജോലി നഷ്ടപ്പെട്ടപ്പോഴാണു ചുണങ്ങംവേലിയില്‍ റോഡരികില്‍ ലോട്ടറി തട്ട് ഇട്ടത്. ലൈഫ് പദ്ധതിയില്‍ പട്ടിമറ്റം വലമ്പൂരില്‍ ലഭിച്ച വീട്ടിലാണു താമസം. ഇവരുടെ മൂത്ത മകന്‍ ജഗന്‍ (12) തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന രോഗത്തിനു ചികിത്സയിലാണ്. രണ്ടാമത്തെ മകന്‍ ലുഖൈദിനു (രണ്ടര) രക്താര്‍ബുദം വന്നു മാറി. പട്ടിമറ്റത്തെ ഒരു കടയില്‍ നിന്നു ടിക്കറ്റ് എടുത്താണു സ്മിജ വില്‍ക്കുന്നത്.