LogoLoginKerala

ചാന്ദ്രയാനോട് മത്സരിക്കാൻ പോയ റഷ്യൻ ദൗത്യം പരാജയം; ചന്ദ്രോപരിതലത്തില്‍ തകര്‍ന്ന് വീണ് ലൂണ 25

 
Luna

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ലൂണ 25 പ്രതിസന്ധിയിലായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. തകരാര്‍ പരിഹരിച്ചതായും പ്രവര്‍ത്തനം പുനരാരംഭിച്ചതായും റഷ്യൻ ബഹിരാകാശ ഏജൻസി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ ഓഗസ്റ്റ് 21ന് ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

ബഹിരാകാശ മേഖലയ്ക്ക് പുത്തൻ ഉണര്‍വ് നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത റഷ്യൻ ദൗത്യമാണ് ഇപ്പോള്‍ തകര്‍ന്ന് വീണിരിക്കുന്നത്.

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് സംപ്രേക്ഷണം ചെയ്ത തത്സമയ ചിത്രങ്ങള്‍ പ്രകാരം, ലൂണ-25 പേടകമുള്ള റോക്കറ്റ് മോസ്‌കോ സമയം ഓഗസ്റ്റ് 10 പുലര്‍ച്ചെ 02:10 ന് വോസ്റ്റോക്‌നി കോസ്‌മോഡ്രോമില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്. റഷ്യയുടെ പുതിയ ചാന്ദ്ര പരിപാടിയിലെ ആദ്യ ദൗത്യമാണ് വിക്ഷേപണം