മാഗ്‌നെറ്റിക് ബീഡ് ടെക്‌നോളജി ഉപയോഗിച്ചു ന്യൂക്ലിക് ആസിഡ് വേര്‍തിരിക്കാനുള്ള സൈമാഗ് എന്ന ഉല്‍പ്പന്നം പുറത്തിറക്കി മന്ത്രി പി രാജീവ്
Sat, 4 Mar 2023

കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീറിങ്ങില്‍ സംഘടിപ്പിച്ച IEDC സമ്മിറ്റില്‍ കൊച്ചിയിലെ ബയോടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് ആയ സൈജീന്‍ ബയോടെക്‌നോളോജിസിന്റെ മാഗ്‌നെറ്റിക് ബീഡ് ടെക്‌നോളജി ഉപയോഗിച്ചു ന്യൂക്ലിക് ആസിഡ് വേര്‍തിരിക്കാനുള്ള സൈമാഗ് (Zymag ) എന്ന ഉല്‍പ്പന്നം വ്യാവസായിക മന്ത്രി പി രാജീവ് പുറത്തിറക്കി. സൈജീന്‍ ബയോടെക്‌നോളോജിസ്‌ന്റെ സിഇഒ ഡോ. റിഷാദ് കെ. എസ്, കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ഇന്‍വെസ്റ്റ് ഇന്‍ഡ്യ സീനിയര്‍ മാനേജര്‍ ശ്രുതി സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.