സംസ്ഥാനത്ത് ഇന്നും മഴ തുടര്‍ന്നേക്കും; മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം
Sep 23, 2023, 12:00 IST

കേരളത്തില്‍ ഇന്നും മഴ തുടര്‍ന്നേക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം നിലവില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ ഇല്ല. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും കടലാക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പ് ഉണ്ട്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ പാലക്കയത്ത് ഉരുള്‍പ്പൊട്ടലുണ്ടായി. വൈകിട്ട് ആറ് മണിയോടെ പാണ്ടന്‍ മലയിലാണ് ഉരുള്‍പൊട്ടിയത്. ശക്തമായ മഴയെ തുടര്‍ന്ന് പാലക്കയം ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്തും വെള്ളെക്കെട്ടുണ്ട്.