24 C
Kochi
Tuesday, December 7, 2021

പന്നിയിറച്ചി മുസ്ലീങ്ങൾക്ക് ഹലാല്‍ ; ബി.ജെ.പി നേതാവ് അബ്ദുള്ളക്കുട്ടി

Must read

പന്നിയിറച്ചി മുസ്ലീങ്ങൾക്ക് ഹലാൽ ആണെന്നും,അല്ലാതെയുള്ള പ്രചാരണങ്ങൾ തെറ്റാണ്

പാലക്കാട്: മുസ്ലീം വിരുദ്ധ പ്രസ്‌താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി. പന്നിയിറച്ചി മുസ്ലീങ്ങൾക്ക് ഹലാൽ ആണെന്നും,അല്ലാതെയുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അങ്ങനെയുള്ള പ്രചരണങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയാണ് വേണ്ടതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പാലക്കാട് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവായ സഞ്ജിത്തിൻ്റെ വീട്ടിൽ എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിന് ഇടയ്ക്കാണ് വിവാദ പരാമർശം അബ്ദുള്ളക്കുട്ടി നടത്തിത്.

പന്നിയിറച്ചി മുസ്ലീങ്ങൾക്ക് ഹലാൽ തന്നെയെന്ന പ്രസ്‌താവന ആവർത്തിച്ച് പറയുന്നതോടൊപ്പം ഒരു കൂട്ടം ജിഹാദീ വിഭാഗത്തിൽപ്പെട്ട പണ്ഡിതന്മാരും വാസ്‌തവത്തിൽ ഇസ്‌ലാമിനെയും,മുസ്ലീംങ്ങളെയും അപമാനിക്കുവാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.

 

More articles

Latest article