loginkerala breaking-news സിനിമയല്ല രാഷ്ട്രീയം; എപ്പോൾ വേണമെങ്കിലും സർക്കാർ വീഴുമെന്ന് സ്റ്റാലിൻ
breaking-news Kerala

സിനിമയല്ല രാഷ്ട്രീയം; എപ്പോൾ വേണമെങ്കിലും സർക്കാർ വീഴുമെന്ന് സ്റ്റാലിൻ

ചെ​ന്നൈ: ടി​വി​കെ സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ.​സ്റ്റാ​ലി​ൻ. വി​ജ​യ് സ​ർ​ക്കാ​ർ അ​ഞ്ച് വ​ർ​ഷം തി​ക​യ്ക്കി​ല്ലെ​ന്നും ഡി​എം​കെ​യു​ടെ ക​രു​ണ​യി​ലാ​ണ് ഈ ​സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ജ​ന​പ്രീ​തി​യു​ടെ പു​റ​ത്തു​ണ്ടാ​യ ഈ ​ഭ​ര​ണം അ​ധി​ക​കാ​ലം നീ​ണ്ടു​നി​ൽ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ രാ​ഷ്ട്രീ​യ ത​രം​ഗ​ത്തേ​ക്കാ​ൾ ഉ​പ​രി ഒ​രു സി​നി​മാ സു​നാ​മി എ​ന്നാ​ണ് സ്റ്റാ​ലി​ൻ വി​ശേ​ഷി​പ്പി​ച്ച​ത്.

പ്രി​യ​പ്പെ​ട്ട ച​ല​ച്ചി​ത്ര താ​രം പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച ആ​വേ​ശ​ത്തി​ൽ
വോ​ട്ട​ർ​മാ​ർ അ​വ​രെ പി​ന്തു​ണ​ച്ചു. ഇ​തു രാ​ഷ്‌​ട്രീ​യ വി​ജ​യ​മ​ല്ലെ​ന്നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

Exit mobile version