30 C
Kochi
Saturday, January 22, 2022

പിങ്ക് പോലീസ് കേസ് : ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് കോടതി

Must read

കുട്ടിയെ പരിശോധിക്കാൻ പൊലീസുദ്യോഗസ്ഥക്ക് എന്താണ് അവകാശമാണുള്ളതെന്നും യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാമെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു

കൊച്ചി: ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെന്നാരോപിച്ച് അപമാനിച്ച സംഭവത്തില്‍ പിങ്ക് പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം . പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണയ്ക്കിരയായ എട്ടുവയസ്സുകാരി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ റിപ്പോർട്ട് അപൂർണമെന്ന് കോടതി അറിയിച്ചു . കുട്ടിയെ അപമാനിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന സർക്കാർ വാദത്തെ കോടതി എതിർക്കുകയും ചെയ്‌തു .

ചെറിയ കുട്ടിയെ കള്ളിയെന്ന് വിളിച്ച് പരസ്യമായി അപമാനിച്ചത് കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന കാര്യമാണെന്നും കുട്ടി പറഞ്ഞത് നുണയല്ലെന്നും കോടതി പറഞ്ഞു .ഫോണിന്റെ കാര്യം എന്തിനു കുട്ടിയോട് ചോദിച്ചുവെന്നും കോടതി ആരാഞ്ഞു .സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.

കുട്ടിയെ പരിശോധിക്കാൻ പൊലീസുദ്യോഗസ്ഥക്ക് എന്താണ് അവകാശമാണുള്ളതെന്നും യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാമെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം ആലോചിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു.പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ബിഹേവിയറൽ ട്രെയിനിങ്ങിന് അയച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിൽ ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ മാപ്പപേക്ഷ നൽകി.കടുത്ത ഭാഷയിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെയും പൊലീസിനെയും വിമർശിച്ചത്.

ഓഗസ്റ്റ് 27-നാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ സി.പി. രജിത ജയചന്ദ്രനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളെന്ന് ആരോപിച്ച് പരസ്യമായി വിചാരണ ചെയ്‌തത്‌ . സംഭവം വിവാദമായതോടെ രജിതയെ കൊല്ലത്തേക്ക് സ്ഥലംമാറ്റി.  ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രന്റെ മകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

More articles

Latest article