24 C
Kochi
Tuesday, December 7, 2021

പേടിഎം നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം: വിപണിമൂല്യം 50,000 കോടിയിലേറെ ഇടിഞ്ഞു

Must read

ഒരു ഓഹരിക്ക് 2,150 രൂപയായിരുന്നു ഐപിഒ വില. 9.3 ശതമാനം കിഴിവില്‍ 1,950 രൂപയിലാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തത്

മുംബൈ: പേടിഎം ( Paytm )നിക്ഷേപകര്‍ക്കു വന്‍ നഷ്ടം. പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 ( One97 Communications Ltd ) കമ്യൂണിക്കേഷന്‍സിന്റെ ഓഹരി വിലയില്‍ രണ്ടാം ദിവസവും വന്‍ തകര്‍ച്ചയാണു നേരിട്ടത്. വിപണിമൂല്യത്തില്‍ 50,000 കോടിയിലേറെയാണ് നഷ്ടമായത്. 40 ശതമാനത്തിലേറെയാണ് നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം.

ബിഎസ്ഇയില്‍ ഓഹരി വില 264 രൂപ താഴ്ന്ന് 1,299 എന്ന നിലവാരത്തിലെത്തി.
ഈ മാസം 18 ന് ഒമ്പതു ശതമാനം കിഴിവില്‍ ലിസ്റ്റ് ചെയ്ത ഓഹരി 27 ശതമാനം നഷ്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്.

ഒരു ഓഹരിക്ക് 2,150 രൂപയായിരുന്നു ഐപിഒ വില. 9.3 ശതമാനം കിഴിവില്‍ 1,950 രൂപയിലാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തത്. വണ്‍97 കമ്പനിയുടെ വ്യാപാര മോഡലിലെ അനിശ്ചിതത്വവും കമ്പനിയുടെ ലാഭസാധ്യതയില്‍ അതു പ്രതിഫലിക്കുമെന്നുള്ള വിലയിരുത്തലുമാണ് വിപണിമൂല്യം ഇടിയാന്‍ കാരണമായത്.

നിക്ഷേപകര്‍ക്കിടയില്‍ സമ്മര്‍ദവും ആശയക്കുഴപ്പവും വര്‍ദ്ധിക്കാന്‍ കാരണം ബ്രോക്കിങ് സ്ഥാപനങ്ങളുടെ ആശങ്കയാണ്. കമ്പനിക്ക് ദിശാബോധമില്ലെന്ന മക്വാറിയുടെ വിലയിരുത്തലാണ് ഓഹരിയെ ഇത്രയും പ്രതികൂലമായി ബാധിച്ചത്.

More articles

Latest article