LogoLoginKerala

പന്ന്യൻ രവീന്ദ്രൻ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഒഴിയുന്നു

 
പന്ന്യൻ രവീന്ദ്രൻ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഒഴിയുന്നു

പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനാണ് ഒഴിവാക്കുന്നതിന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പ്രായം സംബന്ധിച്ച തർക്കവും പദവി ഒഴിയാൻ കാരണമെന്നാണ് സൂചന

തിരുവനന്തപുരം : സിപിഐ ദേശീയ കൗൺസിലിൽ നിന്ന് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഒഴിയുന്നു. കൺട്രോൾ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള താത്പര്യം പന്ന്യൻ രവീന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചു. പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനാണ് ഒഴിവാക്കുന്നതിന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പ്രായം സംബന്ധിച്ച തർക്കവും പദവി ഒഴിയാൻ കാരണമെന്നാണ് സൂചന.

അതേസമയം, കെ രാജൻ, ജി ആർ അനിൽ , പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവർ ദേശീയ കൗൺസിലിലെത്തിയേക്കും. ഡെ. സ്പീക്കർ ചിറ്റയം ഗോപകുമാർ, രാജാജി മാത്യു തോമസ് , പി പി സുനീർ എന്നിവരും പരിഗണനയിലുണ്ട്. സത്യൻ മൊകേരി കൺട്രോൾ കമ്മീഷൻ അംഗമാകും.