24 C
Kochi
Tuesday, December 7, 2021

ഇന്നും നവാബ് രാജേന്ദ്രന്‍ വേണമായിരുന്നു; പല്ലിശ്ശേരി എഴുതുന്നു

Must read

ആഭ്യന്തര മന്ത്രി കെ.കരുണാകരന്‍ തട്ടില്‍ എസ്റ്റേറ്റ് അക്വയര്‍ ചെയ്തതിനോടനുബന്ധിച്ച് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു നവാബിലെ ബോംബ്.

പല്ലിശ്ശേരി

ഇന്നും
നവാബ് രാജേന്ദ്രന്‍
വേണമായിരുന്നു.
ഇന്നേക്ക്
മനുഷാവകാശത്തിന്റെ പകരമില്ലാത്ത ശബ്ദം നിലച്ചിട്ടു 18 വര്‍ഷം തികഞ്ഞു.
മനുഷ്യാവകാശം ചവിട്ടിയരക്കുന്നതു കണ്ട് മനസ്സു നൊന്ത ടി.എ. രാജേന്ദ്രന്‍ തൃശൂരില്‍ നിന്നും
‘ നവാബ് ‘
എന്ന പേരില്‍ ഒരു വാരിക പ്രസിദ്ധീകരിച്ചു.
കോടതിയും മാധ്യമങ്ങളുമാണ് അനീതികള്‍ക്കെതിരെ എന്ന തീരുമാനമായിരുന്നു രാജേന്ദ്രനെ
‘ നവാബ് ‘ പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്.
വെറും 6 മാസം മാത്രമായിരുന്നു
പ്രസിദ്ധീകരണത്തിന്റെ ആയുസ്സ്
1972 ഏപ്രില്‍ 1 നു
‘നവാബ് ‘ ഒരു സ്‌ക്കൂപ്പുമായിട്ടാണ് പ്രസിദ്ധീകരിച്ചത്.
ആഭ്യന്തര മന്ത്രി കെ.കരുണാകരന്‍ തട്ടില്‍ എസ്റ്റേറ്റ് അക്വയര്‍ ചെയ്തതിനോടനുബന്ധിച്ച് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു നവാബിലെ ബോംബ്.
കത്തിന്റെ ഫോട്ടോ സ്റ്റാറ്റും വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
അവിടം മുതല്‍ നവാബ് രാജേന്ദ്രന്‍ വേട്ടയാടപ്പെട്ടു.

ഏപ്രില്‍ 15 നു നവാബ് രാജേന്ദ്രനെ പോലീസിന്റെ നീല വാനില്‍ കൊണ്ടുപോയത് വീട്ടിലേക്കായിരുന്നു. പത്രവാര്‍ത്തയുടെ കയ്യെഴുത്തു പ്രതിയും കത്തിന്റെ ബ്‌ളോക്കും രാജേന്ദന്റെ സാന്നിദ്ധ്യത്തില്‍ പോലീസ് കണ്ടെടുത്തു. പോലീസ് സംഘം രാജേന്ദ്രനേയും കൊണ്ട് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്കു പോയി. അന്നു രാത്രി ലോക്കപ്പില്‍ അടച്ചു. എന്നാല്‍ കേസ്സ് ചാര്‍ജ് ചെയ്തില്ല
1972 മെയ് 8 നു അന്നത്തെ എസ്.പി. ജയറാം പടിക്കല്‍ ക്രൂരമായി ചോദ്യം ചെയ്തു. നവാബ് വാരികയില്‍ പ്രസിദ്ധീകരിച്ച കത്തിന്റെ ഒറിജിനല്‍ ആണ് ആവശ്യപ്പെട്ടത്. എന്നാല്‍ അത് ആരുടെ കൈവശമാണെന്നു പറയാന്‍ നവാബ് വിസമ്മതിച്ചു.
‘ നോക്കട രാജേന്ദ്രന്‍ ,നിന്നെ കൊന്നുകളഞ്ഞാല്‍ ഒരു പട്ടിയും ചോദിക്കില്ല.കാരണം ആഭ്യന്തര മന്ത്രി കരുണാകരന്‍ സാറാണ്. നിന്നെ കസ്റ്റഡിയില്‍ എടുത്തതു പോലും രേഖപ്പെടുത്തിയിട്ടില്ല. വെറുതെ ഒരു ജീവിതം ആത്മഹത്യയാക്കി മാറ്റണോ?’ ജയറാം പടിക്കലിന്റെ ചോദ്യം.നവാബ് രാജേന്ദ്രന് അപകടം മനസ്സിലായി.
ചോദ്യം ചെയ്തപ്പോള്‍ കത്ത്
അഴീക്കോടന്‍ രാഘവന്റെ പക്കലാണെന്നു പറഞ്ഞു.
രാജേന്ദ്രന്റെ കത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി അഴീക്കോടന്‍ രാഘവന്‍ പ്രസ്താവന ഇറക്കി.
കത്ത് നിയമസഭയില്‍ വെക്കാന്‍ ഇ എം.എസ്സിനെ കാണാന്‍ തിരുവനന്തപുരത്തു പോയി തൃശൂരിലെത്തിയ നവാബ് രാജേന്ദ്രന്‍ കണ്ടത്‌ചെട്ടിയങ്ങാടിയില്‍ കൊല്ലപ്പെട്ടു കിടക്കുന്ന അഴീക്കോട് രാഘവനെയായിരുന്നു.
പിന്നീട് നവാബ് രാജേന്ദന്റെ പത്രം പൂട്ടിച്ചു. എല്ലാ രീതിയിലും നിശ്ശബ്ദനാക്കാന്‍ ശ്രമിച്ചു.
എന്നാല്‍ –
പത്രങ്ങള്‍ പലതുംഅധികാരിവര്‍ഗ്ഗത്തിനും ഗുണ്ടകള്‍ക്കും മുന്നില്‍ ഭയന്നു വിറയ്ക്കുന്നതും നിശ്ശബ്ദരാകുന്നതും കണ്ട് –
പത്രങ്ങളേക്കാള്‍ ഭേദം കോടതിയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീടുള്ള സമരമാര്‍ഗങ്ങളെല്ലാം തന്നെ ശക്തമായ കോടതി മുഖേനയായിരുന്നു. അത്രയ്ക്കും നിര്‍ഭയനായിരുന്നു നവാബ് രാജേന്ദ്രന്‍ .
നല്ലൊരു സുഹൃത്തായിരുന്നു. മനുഷ്യാവകാശം ലംഘിക്കപ്പെട്ടിടത്തെല്ലാം രക്ഷകനായി നവാബ് എത്തി.
നിര്‍ഭയനായ സുഹൃത്ത് നഷ്ടപ്പെട്ടിട്ട് 18 വര്‍ഷമായി.
പലതും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നവാബ് രാജേന്ദ്രന്‍ ഇന്നും ജീവിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി.
ഇങ്ങിനെ ഒരു പത്രാധിപര്‍ ഇനി ഉണ്ടാകില്ല.
ലാല്‍ സലാം നവാബ്
– പല്ലിശ്ശേരി
സീനിയര്‍ ജേര്‍ണലിസ്റ്റ്

More articles

Latest article