LogoLoginKerala

വ്യാജരേഖ ഉപയോഗിച്ച് വയൽ നികത്താനുള്ള ശ്രമം തടഞ്ഞ് വന്യൂ അധികൃതർ

 
feild

കൊല്ലം: വ്യാജരേഖ ഉപയോഗിച്ച് വയൽ നികത്താനുള്ള ശ്രമം റവന്യൂ അധികൃതർ തടഞ്ഞു. ഇതിനായി മണ്ണ് ഉദ്യോഗസ്ഥർ എത്തി തിരികെ കോരി മാറ്റുകയും ചെയ്തു. അഞ്ചൽ സ്വദേശി സജീവാണ് വയൽ നികത്താൻ ശ്രമിച്ചത്.

നെൽവയൽ നീർത്തട സംരക്ഷണ നിയമം പ്രകാരം ഈ 27 സെന്റ് സ്ഥലം ഡേറ്റ് ബാങ്കിൽ ഉൾപ്പെട്ടതാണ്. മണ്ണിട്ട് നികത്താൻ 2021ൽ അപേക്ഷ നൽകിയെങ്കിലും സ്ഥലം സന്ദർശിച്ച ആർ ഡി ഓ  അനുമതി നൽകിയിരുന്നില്ല. ഉദ്യോഗസ്ഥരെ നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ച് സ്ഥലം നികത്താൻ ശ്രമിച്ചതോടെയാണ് റവന്യൂ ഉദ്യോഗസ്ഥർ എത്തി തടഞ്ഞ്  നികത്താൻ ഉപയോഗിച്ച മണ്ണ് തിരികെ കോരി മാറ്റിയത്

വസ്തു രൂപമാറ്റം വരുത്തുന്നതിനായി അനുമതി ലഭിച്ച രേഖയുണ്ടാക്കി കരം ഉടുക്ക് രസീത് സംഘടിപ്പിക്കുകയും ഇത് പഞ്ചായത്തിലും വില്ലേജ് ഓഫീസിലും കൃഷി ഓഫീസിലും ഹാജരാക്കിയുമാണ് നിലം നികത്താൻ ശ്രമിച്ചത്. 

നാട്ടുകാരിൽ ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞത്.  പ്രദേശത്ത് ഇത്തരത്തിൽ നിലം നികത്തൽ  വ്യാപകമായി തുടരുകയാണെന്ന് പരാതിയുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രദേശത്ത് അടുത്തിടെ നികത്തിയ നെൽ വയലുകളുടെ രേഖകൾ പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.