ഖാലിസ്ഥാൻ അനുകൂല ചുമരെഴുത്ത് കേസ്; പ്രതികളിൽ ഒരാൾക്ക് ലഭിച്ചത് വൻ പ്രതിഫലം!!

ഡൽഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നാല് ഡൽഹി മെട്രോ സ്റ്റേഷനുകളുടെ ഖാലിസ്ഥാൻ അനുകൂല ചുമരെഴുത്ത് നടത്തി അറസ്റ്റിലായ പ്രതികളിൽ ഒരാൾ പ്രതിഫലമായി കൈപ്പറ്റിയത് 3500 ഡോളർ. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് ഇവർക്ക് പണം നൽകിയതെന്ന് പോലീസ് പറയുന്നു.
ഓഗസ്റ്റ് 27-നാണ് ശിവാജി പാർക്ക്, മാഡിപൂർ, പശ്ചിമ വിഹാർ, ഉദ്യോഗ് നഗർ, മഹാരാജ സൂരജ്മൽ സ്റ്റേഡിയം മെട്രോ സ്റ്റേഷനുകളുടെ ചുവരുകളിൽ ഖാലിസ്ഥാൻ അനുകൂല സന്ദേശങ്ങൾ കണ്ടെത്തിയത്. മെട്രോ സ്റ്റേഷനുകളുടെ മതിലുകളിൽ ഖാലിസ്ഥാൻ അനുകൂല ചുമരെഴുത്ത് കാണിക്കുന്ന ഒരു വീഡിയോ സിഖ് ഫോർ ജസ്റ്റിസ് സംഘടന തന്നെയാണ് പുറത്തുവിട്ടത്.
എന്നാൽ കഴിഞ്ഞ ദിവസമാണ് സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഈ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തവിട്ടിരിക്കുന്നത്. ഒരു ആപ്പ് മുഘേനെയാണ് സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ തലവനുമായ അറസ്റ്റിലായവർ ബന്ധപെട്ടിരുന്നത്.
ഇവർക്ക് പല സ്ഥങ്ങളിലും മുദ്രാവാക്യങ്ങൾ എഴുതുന്നതിന് 7000 ഡോളർ ആണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിലെ സ്പെഷ്യൽ സിപി എച്ച്ജിഎസ് ധലിവാൾ പറഞ്ഞു. തുടർന്ന് ആദ്യ ഘട്ടത്തിൽ 3500 ഡോളർ സിഖ് ഫോർ ജസ്റ്റിസ് സംഘടന ഇവർക്ക് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റിലായവർ മുൻപും സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുമായി ബന്ധം പുലർത്തിയിരുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ ഇവർക്ക് പണം വാഗ്ദാനം ചെയ്താണ് പലയിടങ്ങളിലും ഖാലിസ്ഥാൻ അനുകൂല ചുമരെഴുത്ത് നടത്തിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതെസമയം അറസ്റ്റിന് പകരംവീട്ടും എന്നുള്ള ഭീഷണിയുമായി സംഘടനാ രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദില്ലി അന്താരാഷ്ട്ര വിമാനത്താവളം ഖാലിസ്ഥാൻ സംഘടനകൾ ആക്രമിക്കും എന്ന ഭീഷണിയാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്. നിലവിൽ G 20 അടക്കം നടക്കുന്ന സാഹചര്യത്തിൽ വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾക്കിടെയായിരുന്നു നാല് ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുമരെഴുത്ത് നടത്തിയത്. ഈ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ വീണ്ടും കടുപ്പിച്ചിരികുവകയാണ് ഡൽഹി പോലീസ്.
അടുത്തിടെ ഇന്ത്യയിൽ ബി 20 ത്രിദിന ഉച്ചകോടി ഓഗസ്റ്റ് 25 ന് ആരംഭിച്ച് ഓഗസ്റ്റ് 27 ന് അവസാനിച്ചത്. 55 രാജ്യങ്ങളിൽ നിന്നുള്ള 1,500 പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. അതേസമയം, അടുത്ത മാസം രാജ്യതലസ്ഥാനത്ത് നടക്കുന്ന ജി20 ഉച്ചകോടിയിൽ 18 രാഷ്ട്രത്തലവന്മാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രത്തലവന്മാരും നയതന്ത്രജ്ഞരും ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.