LogoLoginKerala

ലോക്ക് ഡൗണിൽ ഫീസ് അടക്കാൻ കഴിയാത്ത കുട്ടികളെ പുറത്താക്കി പാലക്കാട് ചിന്മയ വിദ്യാലയം‌

സ്പെഷ്യൽ ഫീസ് അടയ്ക്കാത്തതിനെ തുടര്ന്ന് ഓണ്ലൈന് ക്ലാസുകളില് നിന്ന് വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി വിവാദമായപ്പോൾ വിദ്യാര്ത്ഥികളെ തിരിച്ചെടുത്ത് സ്കൂൾ മാനേജ്മെന്റ്. Also Read: കങ്കണയ്ക്കെതിരെ മുംബൈ പോലീസിന്റെ കേസ് പാലക്കാട് ജില്ലയിലെ തത്തമംഗലത്തേയും കൊല്ലങ്കോട്ടെയും ചിന്മയ വിദ്യാലയത്തിലെ 200ഓളം വിദ്യാര്ത്ഥികളെയാണ് പുറത്താക്കിയത്. സംഭവം വിവാദമായതിനു പിന്നാലെ മണിക്കൂറുകള്ക്കുള്ളില് വിദ്യാര്ത്ഥികളെ തിരിച്ചെടുക്കുകയായിരുന്നു. Also Read: വരാനിരിക്കുന്നത് കടുത്ത ഘട്ടം; മരണസംഖ്യ ഉയരും: വെന്റിലേറ്ററുകൾക്ക് ക്ഷാമം ഉണ്ടാവും; ആരോഗ്യമന്ത്രി എല്ലാ വിദ്യാര്ത്ഥികളേയും തിരിച്ചെടുത്തു. കോവിഡ് ലോക്ക് ഡൗൺ കാരണം പ്രതിസന്ധിയിലായ രക്ഷിതാക്കൾ ട്യൂഷന് …
 

സ്‌പെഷ്യൽ ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി വിവാദമായപ്പോൾ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത് സ്‌കൂൾ മാനേജ്‌മെന്റ്.

Also Read: കങ്കണയ്ക്കെതിരെ മുംബൈ പോലീസിന്റെ കേസ്

പാലക്കാട് ജില്ലയിലെ തത്തമംഗലത്തേയും കൊല്ലങ്കോട്ടെയും ചിന്മയ വിദ്യാലയത്തിലെ 200ഓളം വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. സംഭവം വിവാദമായതിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കുകയായിരുന്നു.

Also Read: വരാനിരിക്കുന്നത് കടുത്ത ഘട്ടം; മരണസംഖ്യ ഉയരും: വെന്റിലേറ്ററുകൾക്ക് ക്ഷാമം ഉണ്ടാവും; ആരോഗ്യമന്ത്രി

എല്ലാ വിദ്യാര്‍ത്ഥികളേയും തിരിച്ചെടുത്തു. കോവിഡ് ലോക്ക് ഡൗൺ കാരണം പ്രതിസന്ധിയിലായ രക്ഷിതാക്കൾ ട്യൂഷന്‍ ഫീസ് അടച്ചിരുന്നെങ്കിലും സ്പെഷ്യല്‍ഫീസ് അടക്കാൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കുട്ടികളെ ക്ലാസുകളില്‍ നിന്നും പുറത്താക്കുകയായിരുന്നു.

Also Read: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; കമറുദ്ദീൻ പണം തിരികെ നല്‍കണമെന്ന് മുസ്ലീം ലീഗ്

സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഫീസ് അടക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും സ്‌കൂള്‍ മാനേജ്മെന്റ് അതിന് അനുവാദം നല്‍കിയില്ല എന്നാണ് റിപ്പോർട്ടുകൾ.

Also Read: കേരളത്തിൽ ഇന്ന് 3349 പേര്‍ക്ക് കോവിഡ്: സമ്പര്‍ക്കം വഴി 3058 പേര്‍ക്ക് രോഗബാധ; 12 മരണം