LogoLoginKerala

ബോളിവുഡ് ലഹരിമരുന്ന് കേസ്; കൂടുതൽ ഉന്നതർ കുടുങ്ങിയേക്കും

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ബോളിവുഡ് ലഹരി മരുന്ന് ഇടപാടിൽ ബന്ധമുള്ള അഭിനേതാക്കളും നിർമ്മാതാക്കളുമായി ഏഴോളം പേരുടെ പുതിയ പട്ടിക തയാറാക്കി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘം ഇവർക്ക് സമൻസ് അയച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Also Read: ഡ്രൈവിംഗ് ലൈസൻസ് ഇനി കയ്യിൽ സൂക്ഷിക്കേണ്ടതില്ല ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ദീപിക പദുക്കോൺ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ്, ശ്രദ്ധ കപൂർ അടക്കമുള്ളവരുടെ മൊബൈൽ ഫോണിൽ നിന്നും കണ്ടെടുത്തിട്ടുള്ള …
 

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ബോളിവുഡ് ലഹരി മരുന്ന് ഇടപാടിൽ ബന്ധമുള്ള അഭിനേതാക്കളും നിർമ്മാതാക്കളുമായി ഏഴോളം പേരുടെ പുതിയ പട്ടിക തയാറാക്കി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘം ഇവർക്ക് സമൻസ് അയച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: ഡ്രൈവിംഗ് ലൈസൻസ് ഇനി കയ്യിൽ സൂക്ഷിക്കേണ്ടതില്ല

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ദീപിക പദുക്കോൺ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ്, ശ്രദ്ധ കപൂർ അടക്കമുള്ളവരുടെ മൊബൈൽ ഫോണിൽ നിന്നും കണ്ടെടുത്തിട്ടുള്ള തെളിവുകൾ നിർണായകമാകും. നടിമാരുടെ കഴിഞ്ഞ 3 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും അന്വേഷണസംഘത്തിന് ഉദ്ദേശമുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്കായി 4 പേരെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

Also Read: ഡൽഹിയിൽ സംഘർഷം