LogoLoginKerala

ജ്യോതിയും വന്നില്ല തീയും വന്നില്ല, ഒരു മണ്ണാങ്കട്ടയും വന്നില്ല; വിടി ബല്‍റാം

വടക്കാഞ്ചേരി നീതു ജോണ്സണ് വിവാദത്തില് പ്രതികരിച്ച് വിടി ബല്റാം എംഎല്എ. കിലുക്കം സിനിമയിലെ രേവതിയുടെ പ്രശസ്തമായ ഡയലോഗ് പറയുന്ന സീനിന്റെ ചിത്രം പങ്കുവെച്ചാണ് വിടി ബല്റാമിന്റെ പ്രതികരണം. കിലുക്കം സിനിമയിലെ രേവതിയുടെ ചിത്രം പങ്കുവെക്കുക മാത്രമാണ് വിടി ബല്റാം ചെയ്തത്. വിവാദത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പോസ്റ്റിന് താഴെ അനില് അക്കര എംഎല്എയെ കുറിച്ചും ലൈഫ് മിഷനെ കുറിച്ചും ഉള്ള കമന്റുകളുടെ യുദ്ധമാണ് നടക്കുന്നത്. പുറമ്പോക്കില് താമസിക്കുന്ന താനും അമ്മയും ലൈഫ് മിഷന് പദ്ധതിയില്പ്പെട്ട വടക്കാഞ്ചേരി ഫ്ലാറ്റില് …
 

വടക്കാഞ്ചേരി നീതു ജോണ്‍സണ്‍ വിവാദത്തില്‍ പ്രതികരിച്ച് വിടി ബല്‍റാം എംഎല്‍എ. കിലുക്കം സിനിമയിലെ രേവതിയുടെ പ്രശസ്തമായ ഡയലോഗ് പറയുന്ന സീനിന്റെ ചിത്രം പങ്കുവെച്ചാണ് വിടി ബല്‍റാമിന്റെ പ്രതികരണം.

കിലുക്കം സിനിമയിലെ രേവതിയുടെ ചിത്രം പങ്കുവെക്കുക മാത്രമാണ് വിടി ബല്‍റാം ചെയ്തത്. വിവാദത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പോസ്റ്റിന് താഴെ അനില്‍ അക്കര എംഎല്‍എയെ കുറിച്ചും ലൈഫ് മിഷനെ കുറിച്ചും ഉള്ള കമന്റുകളുടെ യുദ്ധമാണ് നടക്കുന്നത്.

പുറമ്പോക്കില്‍ താമസിക്കുന്ന താനും അമ്മയും ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട വടക്കാഞ്ചേരി ഫ്ലാറ്റില്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്ത് ഫ്ലാറ്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അത് പൊളിക്കരുതെന്നും നീതു ജോണ്‍സണ്‍ എന്ന പേരിലെഴുതിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ നീതു എന്ന പേരിലാണ് കത്ത് പ്രചരിച്ചത്. അനില്‍ അക്കരയുടെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറ ബാനുവിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു കത്ത്.

നീതു ജോണ്സന്റെ ഈ  കത്ത് സിപിഐഎം ഗ്രൂപ്പുകളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. വടക്കാഞ്ചേരി ഹയര്‍ സെക്കണ്ടരി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെന്നാണ് കത്തിലുണ്ടായിരുന്ന വിവരം. എന്നാല്‍ ഈ പേരില്‍ ഒരാളും സ്‌കൂളില്‍ പഠിക്കുന്നില്ലെന്ന് അനില്‍ അക്കര കണ്ടെത്തി.

നീതു ജോൺസണെ കണ്ടുപിടിക്കാൻ കഴിയാതെ വന്നപ്പോഴാണ് മങ്കരയിലെ റോഡരികില്‍ രണ്ട് മണിക്കൂര്‍ കാത്തുനില്‍ക്കുമെന്ന് എംഎല്‍എ അറിയിച്ചത്. കുട്ടിയും അമ്മയും ഏത് സമയത്ത് വന്നാലും സഹായിക്കുമെന്നും വീട് വെച്ചുനല്‍കുമെന്നും അനില്‍ അക്കരെ അറിയിച്ചു. കുട്ടിയെ കണ്ടെത്താനായി പൊലീസിന് പരാതി നല്‍കുകയും ചെയ്തു

തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ അനില്‍ അക്കര എംഎല്‍എയും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും രമ്യ ഹരിദാസ് എംപിയും ഏങ്കക്കാട് മങ്കര റോഡില്‍ കാത്തിരുന്നത്. ഏറെനേരം കാത്തിരുന്നുവെങ്കിലും നീതു ജോണ്‍സണ്‍ വന്നില്ല. തുടർന്നാണ് വിടി ബൽറാം എംഎൽയുടെ ഫേസ്ബുക്ക് പ്രതികരണം.

ജ്യോതിയും വന്നില്ല തീയും വന്നില്ല, ഒരു മണ്ണാങ്കട്ടയും വന്നില്ല; വിടി ബല്‍റാം