LogoLoginKerala

അധിക്ഷേപ വീഡിയോ യു ട്യൂബിൽ സജീവം; കാണുന്നത് ലക്ഷങ്ങൾ

യു ട്യൂബിൽ ഫെമിനിസ്റ്റുകളെ അപമാനിച്ച വിജയ് പി. നായര്ക്കെതിരെ കേസെടുത്തിട്ടും അശ്ലീല വിഡിയോ ഡിലീറ്റ് ചെയ്യാന് നടപടി കൈക്കൊള്ളാതെ പൊലീസ്. പരിശോധനകള് തുടരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്ക്കും എതിരെയുള്ള കേസിൽ അറസ്റ്റ് വൈകിയേക്കാം എന്നാണ് സൂചനകൾ. കരിഓയില് പ്രയോഗത്തിനും സംഘർഷത്തിനും വഴിവച്ച വിജയ് പി.നായരുടെ യു ട്യൂബ് വീഡിയോ ഫെമിനിസ്റ്റുകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ ജാമ്യം കിട്ടുന്ന നിസാരവകുപ്പുകള് പ്രകാരമാണ് കേസെടുത്തിട്ടുള്ളത് എന്നത് മാത്രമല്ല, നിലവിൽ ആ …
 

യു ട്യൂബിൽ ഫെമിനിസ്റ്റുകളെ അപമാനിച്ച വിജയ് പി. നായര്‍ക്കെതിരെ കേസെടുത്തിട്ടും അശ്ലീല വിഡിയോ ഡിലീറ്റ് ചെയ്യാന്‍ നടപടി കൈക്കൊള്ളാതെ പൊലീസ്. പരിശോധനകള്‍ തുടരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെയുള്ള കേസിൽ അറസ്റ്റ് വൈകിയേക്കാം എന്നാണ് സൂചനകൾ.

കരിഓയില്‍ പ്രയോഗത്തിനും സംഘർഷത്തിനും വഴിവച്ച വിജയ് പി.നായരുടെ യു ട്യൂബ് വീഡിയോ ഫെമിനിസ്റ്റുകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ ജാമ്യം കിട്ടുന്ന നിസാരവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത് എന്നത് മാത്രമല്ല, നിലവിൽ ആ വീഡിയോക്കെതിരെയും പോലീസ് കാര്യമായ നടപടി സ്വീകരിക്കുന്ന മട്ടില്ല.

വീഡിയോ ഡിലീറ്റാക്കിയെന്ന് വിജയ് വ്യക്തമാക്കിയെങ്കിലും ഇപ്പോഴും ആ വീഡിയോയും അശ്ലീലം നിറഞ്ഞ മറ്റു നിരവധി വീഡിയോകളുമുള്ള ഇയാളുടെ യൂട്യൂബ് ചാനലും ഇപ്പോൾ സജീവമായി തുടരുകയാണ്. യൂട്യൂബില്‍ പരാതി നല്‍കി വിഡിയോ ഡിലീറ്റ് ചെയ്യാനുള്ള പൊലീസ് നടപടി വൈകുന്നതോടെ ലക്ഷങ്ങളാണ് അത് കാണുന്നത്.

ആതേസമയം വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കതിരേയും ഫെമിനിസ്റ്റുകളെ അപമാനിച്ചെന്ന പരാതിയില്‍ വിജയ്ക്കെതിരെയും ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെങ്കിലും ഈ കേസുകളുമായി ബന്ധപ്പെട്ട് തിടുക്കപ്പെട്ട് നീക്കങ്ങൾ വേണ്ട എന്നാണ് പോലീസ് തീരുമാനം എന്നറിയുന്നു.