LogoLoginKerala

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്: പണം സമാഹരിക്കുന്നത് ഹവാല വഴി; നാല് പേർകൂടി അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തിൽ നാലുപേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. കസ്റ്റംസ് അറസ്റ്റ് ചെയ്ത അബ്ദുൾ ഹമീദ്, അബുബക്കർ, ഷമീം എം എ, ജിപ്സൽ സി വി എന്നിവരെയാണ് എൻ ഐ എ കേസിൽ പ്രതി ചേർത്തത്. അതേസമയം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തിനുള്ള പണം ഹവാല ഇടപാട് വഴിയാണ് വിദേശത്ത് എത്തിച്ചതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾ ബന്ധുക്കൾക്ക് പണം എത്തിക്കാൻ ഹവാല ഇടപാടുകാരെ അശ്രയിക്കുന്നുണ്ട്. ‘ഹുണ്ഡിക’ എന്നാണ് …
 

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തിൽ നാലുപേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. കസ്റ്റംസ് അറസ്റ്റ് ചെയ്ത അബ്ദുൾ ഹമീദ്, അബുബക്കർ, ഷമീം എം എ, ജിപ്സൽ സി വി എന്നിവരെയാണ് എൻ ഐ എ കേസിൽ പ്രതി ചേർത്തത്.

അതേസമയം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തിനുള്ള പണം ഹവാല ഇടപാട് വഴിയാണ് വിദേശത്ത് എത്തിച്ചതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾ ബന്ധുക്കൾക്ക് പണം എത്തിക്കാൻ ഹവാല ഇടപാടുകാരെ അശ്രയിക്കുന്നുണ്ട്. ‘ഹുണ്ഡിക’ എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടിൽ പണം സ്വീകരിക്കുന്ന ആളുടെ ഫോൺ നമ്പരും രഹസ്യ കോഡും തുകയും ഹവാല ഇടപാടുകാരെ അറിയിക്കും. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിനാണ് വിദേശത്തു നിന്നും ലിസ്റ്റ് ലഭിക്കുക.

കേരളത്തിൽ ഇതിനായി പണം നൽകുന്നത് ചില ജൂവലറികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജൂവലറികളിൽ ബില്ലില്ലാതെ നടക്കുന്ന കച്ചവടത്തിൽ നിന്നുള്ള പണമാണ് ഉപയോഗിക്കുന്നത്. പ്രതിഫലമായി കള്ളക്കടത്തായി കൊണ്ടു വരുന്ന സ്വർണമാണ് ജൂവലറികൾക്ക് ലഭിക്കുക.

ഇന്ന് റിമാൻഡ് കാലാവധി കഴിയുന്ന പ്രതികളെ കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയുന്ന കോടതിയിൽ ഹാജരാക്കും. കെ.ടി. റമീസ് ഒഴികെയുള്ള പ്രതികളെയാണ് ഹാജരാക്കുന്നത്. വീഡിയോ കോൺഫെറൻസിലൂടെയാണ് പ്രതികളെ ഹാജരാക്കുന്നത്.