LogoLoginKerala

സ്വപ്ന സുരേഷും സന്ദീപ് നായരും റിമാൻഡിൽ

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണ്ണക്കടത്ത് കേസിൽ ബെഗളൂരുവിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി റിമാൻഡ് ചെയ്തു. നിലവിൽ ഇരുവരും കോവിഡ് നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി സ്വപ്നയെ തൃശൂരിലെയും സന്ദീപിനെ കറുകുറ്റിയിലെയും നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. Also Read: ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു; വിട്ടുകിട്ടാൻ യുഎഇയോട് ആവശ്യപ്പെടും അതേസമയം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ അപേക്ഷ കോടതി പരിഗണിച്ചില്ല. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയാൽ പ്രതികളെ വീണ്ടും ഹാജരാക്കണമെന്നും അപ്പോൾ കസ്റ്റഡി അപേക്ഷ …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണ്ണക്കടത്ത് കേസിൽ ബെഗളൂരുവിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി റിമാൻഡ് ചെയ്തു. നിലവിൽ ഇരുവരും കോവിഡ് നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി സ്വപ്നയെ തൃശൂരിലെയും സന്ദീപിനെ കറുകുറ്റിയിലെയും നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.

Also Read: ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു; വിട്ടുകിട്ടാൻ യുഎഇയോട് ആവശ്യപ്പെടും

അതേസമയം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ അപേക്ഷ കോടതി പരിഗണിച്ചില്ല. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയാൽ പ്രതികളെ വീണ്ടും ഹാജരാക്കണമെന്നും അപ്പോൾ കസ്റ്റഡി അപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ശനിയാഴ്ചയാണ് എൻഐഎ സ്വപ്നയെയും സന്ദീപിനെയും ബംഗളൂരുവിൽ അറസ്റ്റ് ചെയ്തത്. ഇന്ന് കൊച്ചിയിലെത്തിയ പ്രതികളെ ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

Also Read: സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി

ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകാൻ അന്വേഷണ സംഘത്തിന് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യേണ്ടതുണ്ട്. കേസിലെ മറ്റൊരു പ്രതിയായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. സരിത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ എൻ.ഐ.എ ഇപ്പോൾ റെയ്ഡ് നടത്തുകയാണ്.

Also Read: റിലീസിന് മുൻപേ ചോർന്ന് ടോവിനോ നായകനാകുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്; ക്രൈംബ്രാഞ്ച് അന്വേഷണം