LogoLoginKerala

സ്വർണക്കടത്ത്; മൂന്നാംപ്രതി ഫൈസൽ ഫരീദിന് ജാമ്യമില്ലാ വാറണ്ട്

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫഐസൽ ഫരീദിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് എൻഐഎ കോടതി. ഉത്തരവ് ഉടൻ ഇന്റർപോളിന് കൈമാറും. Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്; ഫൈസൽ ഫരീദിനായി ഇന്റർപോൾ ബ്ലൂ നോട്ടിസ് ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് എത്തിക്കാനുള്ള ആദ്യ പടിയാണ് എൻഐഎ സ്വീകരിച്ചിരിക്കുന്നത്. ഫൈസൽ ഫരീദിനായി ഇന്റർപോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദെന്ന് എൻഐഎ പറയുന്നു. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫഐസൽ ഫരീദിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് എൻഐഎ കോടതി. ഉത്തരവ് ഉടൻ ഇന്റർപോളിന് കൈമാറും.

Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്; ഫൈസൽ ഫരീദിനായി ഇന്റർപോൾ ബ്ലൂ നോട്ടിസ്

ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് എത്തിക്കാനുള്ള ആദ്യ പടിയാണ് എൻഐഎ സ്വീകരിച്ചിരിക്കുന്നത്. ഫൈസൽ ഫരീദിനായി ഇന്റർപോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദെന്ന് എൻഐഎ പറയുന്നു. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇന്റർപോൾ ബ്ലൂ നോട്ടിസ് നൽകുന്നത്.

Also Read: ഡിപ്ലോമാറ്റിക്ക് സ്വർണക്കടത്ത്; സന്ദീപിന്റെ ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ തുറക്കാൻ എൻഐഎ

കഴിഞ്ഞ ദിവസമാണ് കേസിലെ മൂന്നാം പ്രതിയായി യുഎഇയിൽ താമസിക്കുന്ന ഫൈസൽ ഫരീദിനെ എൻഐഎ പ്രതിചേർക്കുന്നത്. തുടർന്ന് ഫൈസൽ ഫരീദിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ എൻഐഎ അന്വേഷിക്കുന്ന ഫൈസൽ ഫരീദ് താനല്ലെന്നും സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഫൈസൽ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, ഫൈസൽ ഫരീദിന്റെ വാദം തെറ്റാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന വ്യക്തി തന്നെയാണ് എൻഐഎ തേടുന്ന ഫൈസൽ ഫരീദെന്ന് അധികൃതർ ഉറപ്പിച്ച് പറഞ്ഞു. കസ്റ്റംസും ഇക്കാര്യം ശരിവച്ചു.

Also Read: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കേസിൽ വഴിത്തിരിവ്

ഫൈസൽ താമസിക്കുന്നത് ദുബായ് അൽറാഷിദിയയിലാണെന്നാണ് സൂചനകൾ. ഇയാൾ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയാണെന്ന് എൻഐഎ അധികൃതർ പറയുന്നു. യുഎഇയിൽ ഉന്നത ബന്ധങ്ങളുള്ള വ്യക്തിയാണ് ഫൈസലെന്നും എൻഐഎ വ്യക്തമാക്കി.