LogoLoginKerala

ഒപ്പിട്ട ഫയല്‍ ചോര്‍ന്നതില്‍ നടപടി; ഉദ്യോഗസ്ഥക്ക് സ്ഥലംമാറ്റം

മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമാണെന്ന് ആരോപിച്ച് ഫയൽ പുറത്തു വന്നതിൽ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്ത് സർക്കാർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ചിത്രയെ സ്ഥലം മാറ്റിയതായി സൂചനകൾ. ഫയൽ ചോർന്നതിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി വക്താവ് സന്ദീപ് വാര്യരാണ് മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടു എന്നുള്ള ആരോപണമുയർത്തി ഫയൽ പുറത്തുവിട്ടത്. എന്നാൽ ഒപ്പ് തന്റേതാണെന്നും ഡിജിറ്റൽ മാതൃകയാണ് ഒപ്പിടാൻ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി മറുപടിയായി മറുപടി നൽകുകയും ചെയ്തിരുന്നു.
 

മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമാണെന്ന് ആരോപിച്ച് ഫയൽ പുറത്തു വന്നതിൽ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്ത് സർക്കാർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ചിത്രയെ സ്ഥലം മാറ്റിയതായി സൂചനകൾ.

ഫയൽ ചോർന്നതിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി വക്താവ് സന്ദീപ് വാര്യരാണ് മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടു എന്നുള്ള ആരോപണമുയർത്തി ഫയൽ പുറത്തുവിട്ടത്. എന്നാൽ ഒപ്പ് തന്റേതാണെന്നും ഡിജിറ്റൽ മാതൃകയാണ് ഒപ്പിടാൻ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി മറുപടിയായി മറുപടി നൽകുകയും ചെയ്തിരുന്നു.