LogoLoginKerala

ആളും ആരവങ്ങളുമില്ലാതെ മലയാളിയുടെ ഓണാഘോഷം തുടങ്ങി; തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്

സംസ്ഥാനത്തെ ഓണാഘോഷം തുടങ്ങുന്നതു തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തിൽ നിന്നാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചരിത്ര പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇത്തവണ ഉണ്ടാവില്ല. കോവിഡ് മാനദണ്ഡങ്ങളോടെ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ എംഎൽഎ, എം സ്വരാജ് അത്തം പതാക ഉയർത്തി. ആഘോഷങ്ങൾ ഇല്ലാതെ തൃക്കാക്കര അമ്പലത്തിൽ ഉത്സവ ചടങ്ങുകളും നടത്തി. ഓണത്തിന്റെ വിളംബരം അറിയിച്ചെത്തുന്ന തൃപ്പൂണിത്തുറ അത്തച്ചമയം ഇത്തവണ നിറകാഴ്ചകളില്ലാതെ മങ്ങി. കോവിഡ് വ്യാപന സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾ സംസ്ഥാന സർക്കാർ നിരോധിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ ഓണാഘോഷത്തിന് തുടക്കം …
 

സംസ്ഥാനത്തെ ഓണാഘോഷം തുടങ്ങുന്നതു തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തിൽ നിന്നാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചരിത്ര പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇത്തവണ ഉണ്ടാവില്ല. കോവിഡ് മാനദണ്ഡങ്ങളോടെ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ എംഎൽഎ, എം സ്വരാജ് അത്തം പതാക ഉയർത്തി. ആഘോഷങ്ങൾ ഇല്ലാതെ തൃക്കാക്കര അമ്പലത്തിൽ ഉത്സവ ചടങ്ങുകളും നടത്തി.

ഓണത്തിന്റെ വിളംബരം അറിയിച്ചെത്തുന്ന തൃപ്പൂണിത്തുറ അത്തച്ചമയം ഇത്തവണ നിറകാഴ്ചകളില്ലാതെ മങ്ങി. കോവിഡ് വ്യാപന സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾ സംസ്ഥാന സർക്കാർ നിരോധിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന ചരിത്ര പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഉപേക്ഷിച്ചത്. ലളിതമായ ചടങ്ങുകളോടെ ആയിരുന്നു തൃപ്പൂണിത്തുറ നഗരസഭ ഇന്ന് അത്തത്തെ വരവേറ്റത്. അത്തച്ചമയ ഘോഷയാത്ര ആരംഭിക്കാറുള്ള തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ എംഎൽഎ എം സ്വരാജ് അത്തം പതാക ഉയർത്തി.

നിയുക്ത രാജകുടുംബത്തിലെ പ്രതിനിധിയിൽ നിന്നും നഗരസഭ അധ്യക്ഷ ചന്ദ്രിക ദേവിയാണ് ഇന്നലെ അത്തം പതാക ഏറ്റു വാങ്ങിയത്. ഓണത്തോടനുബന്ധിച്ചു നടത്തിവരാറുള്ള എല്ലാ കലാ പരിപാടികളും മാറ്റിവച്ചതായി നഗരസഭ അറിയിച്ചു. തൃക്കാക്കര ഉത്സവ ആഘോഷവും ഇത്തവണ ചടങ്ങുകളിൽ ഒതുക്കി.