മുഖ്യമന്ത്രിക്ക് നേരെ ഭീഷണി സന്ദേശം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. തുടർന്ന് ഭീഷണിയുമായി വിളിച്ച ഫോണിന്റെ ഉടമയെ കായംകുളത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചുവെന്നാണ് റിപ്പോർട്ടുകൾ. Also Read: ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച യുട്യൂബ് ചാനല്‍ നീക്കം ചെയ്തു മൂന്നു ദിവസം മുന്‍പ് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് പൊലീസിന് ഇയാള്‍ നല്കിയ മൊഴി. കസ്റ്റഡിയിലെടുത്ത ആളുടെ മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. മുഖ്യ മന്ത്രിക്ക് നേരെ …
Sep 29, 2020, 09:58 IST
മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. തുടർന്ന് ഭീഷണിയുമായി വിളിച്ച ഫോണിന്റെ ഉടമയെ കായംകുളത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചുവെന്നാണ് റിപ്പോർട്ടുകൾ.
Also Read: ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച യുട്യൂബ് ചാനല്‍ നീക്കം ചെയ്തു
മൂന്നു ദിവസം മുന്‍പ് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് പൊലീസിന് ഇയാള്‍ നല്കിയ മൊഴി. കസ്റ്റഡിയിലെടുത്ത ആളുടെ മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. മുഖ്യ മന്ത്രിക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ ക്ലിഫ് ഹൗസിനടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.