LogoLoginKerala

മന്ത്രി ജലീല്‍ കേരളത്തെ നാണംകെടുത്തിയെന്ന് കെ സുരേന്ദ്രന്‍

മന്ത്രി ജലീല് കേരളത്തെ നാണം കെടുത്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന് പറഞ്ഞു. ജലീലിനെതിരായ കുറ്റം രാജ്യത്തെ ഞെട്ടിച്ച സ്വര്ണ്ണക്കടത്തുമായി ബന്ധപ്പെട്ടതാണ്. യുഎഇ കോണ്സുലേറ്റുമായും സ്വര്ണ്ണക്കടത്ത് കേസ് പ്രതികളുമായി നിരന്തര ബന്ധം പുലര്ത്തിയിരുന്നയാളാണ് ജലീല്. Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ ചട്ട ലംഘനങ്ങള് ഒരു വശത്തും സ്വര്ണ്ണക്കടത്ത് പ്രതികളുമായുള്ള ബന്ധം മറുവശത്തുമുണ്ടെന്ന് സുരേന്ദ്രന് ആരോപിച്ചു. അദ്ദേഹം കടത്തിയ ഖുര് ആന്റെ തൂക്കവും കസ്റ്റംസ് തൂക്കിയ അളവും തമ്മില് വ്യത്യാസമുണ്ട്. …
 

മന്ത്രി ജലീല്‍ കേരളത്തെ നാണം കെടുത്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ജലീലിനെതിരായ കുറ്റം രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടതാണ്. യുഎഇ കോണ്‍സുലേറ്റുമായും സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നയാളാണ് ജലീല്‍.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ

ചട്ട ലംഘനങ്ങള്‍ ഒരു വശത്തും സ്വര്‍ണ്ണക്കടത്ത് പ്രതികളുമായുള്ള ബന്ധം മറുവശത്തുമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അദ്ദേഹം കടത്തിയ ഖുര്‍ ആന്റെ തൂക്കവും കസ്റ്റംസ് തൂക്കിയ അളവും തമ്മില്‍ വ്യത്യാസമുണ്ട്. ഖുര്‍ ആനൊപ്പം സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് സൂചനകളുണ്ട്. സ്വര്‍ണക്കടത്തുമായി സര്‍ക്കാരിലെ മറ്റുള്ളവര്‍ക്കും ബന്ധമുണ്ടോയെന്ന സംശയമുണ്ട്.

Also Read: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിന് ഹൈക്കോടതി സ്‌റ്റേ

സ്വപ്‌നയുമായി ബന്ധമുണ്ടെന്ന പേരില്‍ ശിവശങ്കറിനെ മാറ്റി നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിനെ സംരക്ഷിക്കുന്നത് എന്തുകൊണ്ടാണ്? ലൈഫ് ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകളില്‍ മുഖ്യമന്ത്രിയെ ജലീല്‍ സഹായിച്ചിട്ടുണ്ടോ? ഗൗരവതരമായ കേസാണിത്. ജലീല്‍ കേരളത്തിനാകെ നാണക്കേടുണ്ടാക്കി.

Also Read: ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയിൽ നിന്നും മൊഴിയെടുക്കാൻ സിബിഐ

രാജ് ഭവനിലെ പരിപാടിക്ക് ശേഷം വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞാണ് ജലീല്‍ തിരുവനന്തപുരത്ത് നിന്ന് പോന്നത്. എന്നിട്ട് എറണാകുളത്തെത്തി ഔദ്യോഗിക വാഹനം വ്യവസായിയുടെ വീട്ടില്‍ ഒളിപ്പിച്ചു. എന്താണ് നടന്നതെന്ന് ജലീല്‍ ഇനിയും തുറന്നുപറഞ്ഞിട്ടില്ല. ജലീല്‍ രാജി വെയ്ക്കുന്നതുവരെ സന്ധിയില്ലാത്ത സമരത്തിന്. ബിജെപി ഇന്ന് രാത്രി തന്നെ തുടക്കം കുറിക്കുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: അമേരിക്കയില്‍ പാര്‍ട്ടി രജിസ്റ്റർ ചെയ്ത് ബിജെപി