LogoLoginKerala

10 മണിക്കൂർ ചോദ്യം ചെയ്യൽ; പ്രതികളുടെ കോൾ ലിസ്റ്റ് പുറത്ത്

10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടിലെത്തിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് സൂചനകൾ. പുലർച്ചെ രണ്ടേ കാലോടെ സെക്രട്ടേറിയറ്റിന് സമീപത്തെകസ്റ്റംസ് ഓഫീസിൽ നിന്നും ആദ്യം പുറത്തേക്ക് വന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തിലാണ് ശിവശങ്കർ പുറത്തേക്ക് വന്നത്. Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം ഈ വാഹനത്തെ മാധ്യമപ്രവർത്തരും പിന്തുടർന്നു. പൂജപ്പുരയിലെ വീടിന് …
 

10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടിലെത്തിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് സൂചനകൾ. പുലർച്ചെ രണ്ടേ കാലോടെ സെ‌ക്രട്ടേറിയറ്റിന് സമീപത്തെകസ്റ്റംസ് ഓഫീസിൽ നിന്നും ആദ്യം പുറത്തേക്ക് വന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തിലാണ് ശിവശങ്കർ പുറത്തേക്ക് വന്നത്.

Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം

ഈ വാഹനത്തെ മാധ്യമപ്രവർത്തരും പിന്തുടർന്നു. പൂജപ്പുരയിലെ വീടിന് മുന്നിൽ വാഹനത്തിൽ നിന്നും ഇറങ്ങുമ്പോഴും മാധ്യമങ്ങളോട് സംസാരിക്കാൻ ശിവശങ്കറും തയാറായില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള കസ്റ്റംസ് ഓഫീസിൽ ശിവശങ്കർ ഹാജരായത്. ചോദ്യം ചെയ്യലിനു ‌ഹാജരാകാൻ കസ്റ്റസും ഡി.ആർ.ഐയും വീട്ടിലെത്തി നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ എത്തിയത്. ശിവശങ്കറിന്റെ ഫ്ലാറ്റിനുസമീപത്തെ ഹോട്ടലിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു.

Also Read: തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട; 6 യാത്രക്കാരിൽനിന്ന് പിടിച്ചത് 2.049 കിലോ

ഇതിനിടെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മന്ത്രി കെ.ടി ജലീൽ, എം ശിവശങ്കർ എന്നിവരുമായി നിരവധി തവണ ഫോൺ വിളിച്ചതിന്റെ കോൾ ലിസ്റ്റ് പുറത്തുവന്നു. മന്ത്രി ജലീലിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെയും സ്വപ്ന വിളിച്ചിട്ടുണ്ട്.
ജൂണിൽ 9 തവണയാണ് മന്ത്രി കെ.ടി. ജലീലും സ്വപ്നയും തമ്മിൽ ഫോണിൽ സംസാരിച്ചത്. ജൂൺ ഒന്നിന് മാത്രമാണ് സ്വപ്ന മന്ത്രിയെ വിളിച്ചത്. ബാക്കിയുള്ള എട്ട് തവണയും മന്ത്രി അങ്ങോട്ട് വിളിക്കുകയായിരുന്നു.

Also Read: ആർ എസ് വിമലിന്റെ ധർമ്മരാജ്യ; നായകൻ മലയാളത്തിലെ സൂപ്പർതാരം !

ജൂൺ മൂന്നാം തീയതി സരിത്ത് എംബസി ഡ്രൈവറെയും അറ്റാഷേയും വിളിച്ചു. സരിത്ത് നിരവധി തവണ ശിവശങ്കറിനെ വിളിച്ചതിന്റെ വിവരവും പുറത്തു വന്നിട്ടുണ്ട്. മന്ത്രി ജലീലിന്റെ പേഴ്സനൽ സ്റ്റാഫ് അംഗം നാസറിനെയും സരിത്ത് വിളിച്ചിട്ടുണ്ട്.