വി.കെ. ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി; എം.എന്‍. രജികുമാര്‍ നമ്പൂതിരി മാളികപ്പുറത്ത്
കൊടുങ്ങല്ലൂര്‍ വാരിക്കാട്ട് മഠത്തില്‍ വി.കെ. ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി മൈലക്കോടത്ത് മന എം.എന്‍. രജികുമാര്‍ നമ്പൂതിരി മാളികപ്പുറത്തും മേല്‍ശാന്തിമാരാകും. സന്നിധാനത്ത് ശനിയാഴ്ച ഉഷഃപൂജയ്ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്.
വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാകും. വി.കെ. ജയരാജ് പോറ്റി താഴേക്കാട് നാരായണത്ത് മഹാവിഷ്ണുക്ഷേത്രത്തിലെയും എം.എന്‍. രജികുമാര്‍ നമ്പൂതിരി കാലടി പാണിക്കമംഗലം ഭട്ടേശ്വരം ദേവീക്ഷേത്രത്തിലെയും മേല്‍ശാന്തിമാരാണ്.
ശബരിമലയിലേക്കുള്ള മേല്‍ശാന്തിമാരുടെ പട്ടികയിലുള്ള ഒന്‍പത് പേരുകള്‍ എഴുതിയ കുറിപ്പുകളിട്ട വെള്ളിക്കുടം ശ്രീകോവിലില്‍ അയ്യപ്പന് മുന്നില്‍ തന്ത്രി കണ്ഠര് രാജീവര് പൂജിച്ച് നല്കി. തുടര്‍ന്ന് പന്തളം കൊട്ടാരത്തിലെ കൗശിക് കെ. വര്‍മ്മ നറുക്കെടുത്തു. ഏഴാമത്തെ നറുക്കിലാണ് വി.കെ. ജയരാജ് പോറ്റി തിരഞ്ഞെടുക്കപ്പെട്ടത്.
മാളികപ്പുറത്ത് ശ്രീകോവിലിന് മുന്നില്‍ പന്തളം കൊട്ടാരത്തിലെ ഋഷികേശ് വര്‍മ്മയും നറുക്കെടുത്തു. അഞ്ചാമത്തെ നറുക്കിലാണ് എം.എന്‍. രജികുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
ഉമാദേവി അന്തര്‍ജനമാണ് ജയരാജ് പോറ്റിയുടെ ഭാര്യ. ആനന്ദ് കൃഷ്ണന്, അര്ജുന് കൃഷ്ണന് എന്നിവര്‍ മക്കളാണ്. രജനി അന്തര്‍ജനമാണ് രജികുമാര്‍ നമ്പൂതിരിയുടെ നമാണ് രജികുമാര്‍ നമ്പൂതിരിയുടെ.