റംസിയുടെ ആത്മഹത്യ; ലക്ഷ്മി പ്രമോദിന് ജാമ്യം
വര്‍ഷങ്ങള്‍ക്ക് മുന്‍പേ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന് പിന്മാറിയതോടെ കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദീനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
Also Read: മാധ്യമപ്രവർത്തകൻ വാഹനമിടിച്ചു മരിച്ച കേസ്; ശ്രീറാമിന് ജാമ്യം
കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് റംസി ആത്മഹത്യ ചെയ്യുന്നത്. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയത് കാരണമായിരുന്നു റംസിയുടെ ആത്മഹത്യ.
Also Read: കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ഖുശ്ബു
വരന്റെ വീട്ടുകാരുടെകൂടി പ്രേരണയിലാണ് യുവതി ആത്മത്യ ചെയ്തത് എന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് അസ്വഭാവിക മരണത്തിനു കേസെടുക്കുകയും റംസിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Also Read: അമ്മയുടെ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ഭാവന ഇല്ല; ഇടവേള ബാബു
ഹാരിസിന്റെ സഹോദരൻ അസറുദ്ദീന്റെ ഭാര്യയാണ് ലക്ഷ്മി.
Also Read: നടി ഖുശ്ബു ബിജെപിയിലേക്ക്