LogoLoginKerala

കോവിഡ് വാക്‌സിന്‍ ഉടൻ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്ഹി: കോവിഡ് വാക്സിന് രാജ്യത്ത് എല്ലാവരിലേക്കും എത്തുമെന്ന് ഉറപ്പു തരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയൂടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണ്. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ പദ്ധതി തയ്യാറായി. വാക്സിൻ ഉൽപാദനത്തിന് നടപടികൾ ആരംഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഏഴരയോടെയാണ് ഡല്ഹിയിലെ ചെങ്കോട്ടയില് ചടങ്ങുകള് ആരംഭിച്ചത്. പതാക ഉയര്ത്തലിനു മുമ്പ് അദ്ദേഹം സായുധസേനകളുടെ …
 

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ രാജ്യത്ത് എല്ലാവരിലേക്കും എത്തുമെന്ന് ഉറപ്പു തരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയൂടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണ്. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ പദ്ധതി തയ്യാറായി. വാക്സിൻ ഉൽപാദനത്തിന് നടപടികൾ ആരംഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ ഏഴരയോടെയാണ് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. പതാക ഉയര്‍ത്തലിനു മുമ്പ് അദ്ദേഹം സായുധസേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ച്ചയായി ഏഴാം തവണയാണ് നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്.

കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. രാജ്യത്തിന്റെ കോവിഡ് പോരാട്ടം വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹനീയ സേവനമാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്ന് മോദി വ്യക്തമാക്കി. കോവിഡ് ഭീഷണിയ്ക്കിടയില്‍ കര്‍ശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് നടക്കുന്നത്. രാജ്‌ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്.