LogoLoginKerala

മൂന്നാര്‍ മണ്ണിടിച്ചിൽ: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപവീതം ധനസഹായം

മൂന്നാര് പെട്ടിമുടി ദുരന്തത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില് പങ്കുചേരുന്നതായും പരുക്കേറ്റവര്ക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. Also Read: കേരളത്തിൽ ഇന്നും നാളെയും നാല് ജില്ലകളിൽ റെഡ് അലേർട്ട് ദുരന്തത്തില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്ക്ക് അന്പതിനായിരം രൂപയും കേന്ദ്രധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില് നിന്നാകും ഈ തുക അനുവദിക്കുക. Also Read: മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിൽ; 10 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു മൂന്നാര് പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലില് …
 

മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read: കേരളത്തിൽ ഇന്നും നാളെയും നാല് ജില്ലകളിൽ റെഡ് അലേർട്ട്

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും കേന്ദ്രധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാകും ഈ തുക അനുവദിക്കുക.

Also Read: മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിൽ; 10 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മൂന്നാര്‍ പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചതായാണ് ഒടുവിൽ ലഭിച്ച റിപ്പോര്‍ട്ട്. ഔദ്യോഗികമായി ഒന്‍പത് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 16 പേരെ രക്ഷപ്പെടുത്തി. 78 പേരാണ് മണ്ണിടിച്ചില്‍ നടക്കുമ്പോള്‍ നാല് ലയങ്ങളിലായി ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Also Read: ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം

മോശം കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന വെല്ലുവിളിയാകുന്നത്. ജെസിബിയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാല് ലയങ്ങള്‍ പൂര്‍ണമായും മണ്ണിനടിയിലാണ്.