LogoLoginKerala

കന്യാസ്ത്രീയുടേത് പ്രതികാരം; ബിഷപ്പ് ഫ്രാങ്കോ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിൽ. തന്റെ പുനഃപരിശോധനാ ഹര്ജി തുറന്ന കോടതിയിൽ കേള്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹര്ജി സമര്പ്പിച്ചതായാണ് റിപ്പോര്ട്ടുകൾ. പുനഃപരിശോധനാ ഹര്ജിയിൽ തീര്പ്പുണ്ടാകുന്നതു വരെ വിചാരണ നിര്ത്തി വെക്കണമെന്നും ഫ്രാങ്കോ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കമണെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ സമര്പ്പിച്ച ഹര്ജി മുൻപ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഫ്രാങ്കോയുടെ പുനഃപരിശോധനാ ഹര്ജി. 2013 ൽ പുതിയൊരു …
 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിൽ. തന്റെ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയിൽ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹര്‍ജി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകൾ. പുനഃപരിശോധനാ ഹര്‍ജിയിൽ തീര്‍പ്പുണ്ടാകുന്നതു വരെ വിചാരണ നിര്‍ത്തി വെക്കണമെന്നും ഫ്രാങ്കോ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കമണെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജി മുൻപ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഫ്രാങ്കോയുടെ പുനഃപരിശോധനാ ഹര്‍ജി. 2013 ൽ പുതിയൊരു സന്യാസ സമൂഹം രൂപീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ശേഷമാണ് പരാതിക്കാരിയായി കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതിയുമായി രംഗത്തെത്തുന്നതെന്നാണ് ഹര്‍ജിയിലെ ആരോപണമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. സീറോ മലബാര്‍ സഭയുമായി ചേര്‍ന്ന് കന്യാസ്ത്രീ ലത്തീൻ സഭയുടെ താത്പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും പരാതിയിൽ പറയുന്നു. 2017ൽ ഈ കന്യാസ്ത്രീയ്ക്കെതരെ ചില പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും ഇതിന് പ്രതികാരമായാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്നുമാണ് ആരോപണം.

കേസിന്റെ വിചാരണ നടക്കുന്ന കോട്ടയം അഡീഷണൽ സെഷൻസ് കോടതി 13 തവണയോളം വിചാരണയ്ക്കായി ഹാജരാകാൻ നിര്‍ദേശിച്ചെങ്കിലും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്രാങ്കോ ഹാജരായിരുന്നില്ല. ഒടുവിൽ കോടതി അന്ത്യശാസനം നല്‍കിയ ശേഷമാണ് വിചാരണ നടപടികള്‍ക്കായി ഫ്രാങ്കോ കേരളത്തിലെത്തിയത്. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് വിചാരണ നടപടികളുടെ റിപ്പോര്‍ട്ടിങ് കോടതി വിലക്കിയിട്ടുണ്ട്. കോവിഡ് രോഗബാധ അവസാനിക്കുന്നതു വരെ വിചാരണ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ ഹര്‍ജി ഇന്നലെ കേരള ഹൈക്കോടതി തള്ളിയിരുന്നു.