LogoLoginKerala

എൻഐഎ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്ക്

നയതന്ത്ര ബാഗ് സ്വര്ണക്കടത്ത് കേസില് എൻഐഎ അന്വേഷണം യുഎഇ കോണ്സുലേറ്റിലേക്ക്. കോണ്സുലേറ്റ് ഉദ്യോസ്ഥരുടെ പങ്കും അന്വേഷണവിധേയമാക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുഎഇ കോണ്സുലേറ്റ് വഴി എത്തിച്ച മതഗ്രന്ഥങ്ങള് സംസ്ഥാനത്ത് വിതരണം ചെയ്തതില് കോണ്സുലേറ്റ് ഉദ്യോഗസ്ഥര്ക്കെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. ഈ കേസിലും മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. മതഗ്രന്ഥങ്ങള് എത്തിച്ചത് ജലീലിന്റെ നിര്ദേശപ്രകാരമാണോ എന്നും വിതരണം ചെയ്തതിലെ ജലീലിന്റെ പങ്കും വിശദമായി അന്വേഷിക്കും. മതഗ്രന്ഥങ്ങള് എത്തിച്ച നയതന്ത്രപാഴ്സലില് സ്വര്ണം കടത്തിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായി …
 

നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ എൻഐഎ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്ക്. കോണ്‍സുലേറ്റ് ഉദ്യോസ്ഥരുടെ പങ്കും അന്വേഷണവിധേയമാക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് വിതരണം ചെയ്തതില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. ഈ കേസിലും മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. മതഗ്രന്ഥങ്ങള്‍ എത്തിച്ചത് ജലീലിന്‍റെ നിര്‍ദേശപ്രകാരമാണോ എന്നും വിതരണം ചെയ്തതിലെ ജലീലിന്‍റെ പങ്കും വിശദമായി അന്വേഷിക്കും.

മതഗ്രന്ഥങ്ങള്‍ എത്തിച്ച നയതന്ത്രപാഴ്സലില്‍ സ്വര്‍ണം കടത്തിയോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായി എന്‍ഫോഴ്സ്മെന്‍റും എന്‍ഐഎയെയും മന്ത്രി കെ.ടി ജലിലിനെ ചോദ്യം ചെയ്തതിന് തുടർച്ചയായാണ് കസ്റ്റംസ് പുതിയ കേസെടുത്ത് കെ.ടി ജലിലീനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അവരുടെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിമാത്രമേ മതഗ്രന്ഥങ്ങള്‍ വിദേശത്ത് നിന്ന് എത്തിക്കാനാവൂ എന്നാണ് ചട്ടം. ഖുർആൻ വിതരണം ചെയ്തുവെന്ന് പറയപ്പെടുന്ന സിആപ്റ്റിന്‍റെ വാഹത്തിന്‍റെ ജിപിഎസ് ഇടയ്ക്ക് വച്ച് പ്രവര്‍ത്തിക്കാതായതും മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് എവിടെയൊക്കെ എന്ന കൃത്യമായ വിവരമില്ലാത്തതും അന്വേഷണസംഘം വിശദമായി പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.