എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു
നയതന്ത്രബാഗ് സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ വീണ്ടും എൻഐഎ ചോദ്യം ചെയ്യുന്നു. ഇത് മൂന്നാം തവണയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കെടി ജലീലിനെതിരായ പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ സ്വാഭാവികമായും വളരെയേറെ രാക്ഷ്ട്രീയ പ്രാധാന്യമുള്ള വിഷയമായി മാറുമെന്നാണ് ഈ ചോദ്യം ചെയ്യൽ എന്നാണ് സൂചനകൾ. ശിവശങ്കറിനെതിരെയുള്ള സംശയങ്ങൾ ഇപ്പോഴും എൻഐഎ ഒഴിവാക്കിയിട്ടില്ല, അതിനാലാണ് തുടർച്ചയയായി ചോദ്യം ചെയ്യുന്നത്. ഡിജിറ്റൽ തെളിവുകൾ നിരത്തിയാകും എൻഐയുടെ ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങൾ ആകും കൂടുതലായും …
Sep 24, 2020, 11:36 IST
നയതന്ത്രബാഗ് സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ വീണ്ടും എൻഐഎ ചോദ്യം ചെയ്യുന്നു. ഇത് മൂന്നാം തവണയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കെടി ജലീലിനെതിരായ പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ സ്വാഭാവികമായും വളരെയേറെ രാക്ഷ്ട്രീയ പ്രാധാന്യമുള്ള വിഷയമായി മാറുമെന്നാണ് ഈ ചോദ്യം ചെയ്യൽ എന്നാണ് സൂചനകൾ.
ശിവശങ്കറിനെതിരെയുള്ള സംശയങ്ങൾ ഇപ്പോഴും എൻഐഎ ഒഴിവാക്കിയിട്ടില്ല, അതിനാലാണ് തുടർച്ചയയായി ചോദ്യം ചെയ്യുന്നത്. ഡിജിറ്റൽ തെളിവുകൾ നിരത്തിയാകും എൻഐയുടെ ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങൾ ആകും കൂടുതലായും ചോദിച്ചറിയുകയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലർച്ചെയാണ് അദ്ദേഹം കൊച്ചി എൻഐഎ ഓഫീസിൽ ഹാജരായത്.