LogoLoginKerala

എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെ എന്ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്ക്കട പൊലീസ് ക്ലബ്ലിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നാലുമണിയോടെയാണ് ശിവശങ്കരന് വീട്ടില് നിന്ന് പൊലീസ് ക്ലബ്ബിലേക്ക് എത്തിയത്. ഔദ്യോഗിക ചോദ്യം ചെയ്യലാണോ എന്നത് അടക്കമുള്ള കാര്യങ്ങള് എന്ഐഎ അറിയിച്ചിട്ടില്ല. Also Read: സ്വര്ണ്ണക്കടത്ത്; തീവ്ര നിലപാടുള്ള സംഘടനകള് നിരീക്ഷണത്തില് രണ്ട് ദിവസം മുന്പ് എന്ഐഎ ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകള് നല്കിയിരുന്നു. സ്വര്ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ക്ലബ്ലിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നാലുമണിയോടെയാണ് ശിവശങ്കരന്‍ വീട്ടില്‍ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് എത്തിയത്. ഔദ്യോഗിക ചോദ്യം ചെയ്യലാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ എന്‍ഐഎ അറിയിച്ചിട്ടില്ല.

Also Read: സ്വര്‍ണ്ണക്കടത്ത്; തീവ്ര നിലപാടുള്ള സംഘടനകള്‍ നിരീക്ഷണത്തില്‍

രണ്ട് ദിവസം മുന്‍പ് എന്‍ഐഎ ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ചില തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു.

Also Read: സ്വർണക്കടത്ത് കേസ്; നിർമ്മാതാക്കൾക്ക് ബന്ധമുണ്ടെങ്കിൽ അന്വേഷണം വേണം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാം എന്ന് മൊഴി നല്‍കിയത് സരിത്ത് മാത്രമാണ്. സന്ദീപും സ്വപ്‌നയും സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയില്ലെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്. അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്ന ഫ്‌ളാറ്റുകളില്‍ എം ശിവശങ്കറിന്റെ സാന്നിധ്യമുണ്ടായിരുന്നെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളാകും അന്വേഷണ സംഘം ചോദിച്ചറിയുകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: സ്വർണക്കടത്ത്; സ്വപ്‌ന, സരിത്, സന്ദീപ്, എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്