LogoLoginKerala

യുഎഇയിൽ നിന്നുള്ള പ്രളയ സഹായം കേന്ദ്രം നിരസിച്ചതിന് പിന്നിൽ ചട്ടലംഘനവും കമ്മീഷൻ വെട്ടിപ്പും

യുഎഇയില് നിന്ന് പ്രളയസഹായമായി 700 കോടി രൂപ സ്വീകരിക്കാന് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്ക്കാര് നിരസിച്ചതിനു പിന്നില് രഹസ്യാന്വേഷണ ഏജന്സികളുടെ റിപ്പോര്ട്ടും. യുഎഇ സര്ക്കാര് നേരിട്ടല്ലാതെ സംഘടനകള് വഴി സഹായം എത്തിക്കുമെന്ന വിവരമാണ് കേന്ദ്രത്തിനു ലഭിച്ചത്. സംഘടനകള്വഴി പണം എത്തിച്ചാല് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷണ ഏജന്സികള് ചൂണ്ടിക്കാട്ടിയതോടെ വിദേശത്തുനിന്ന് സഹായങ്ങള് വേണ്ടെന്ന നിലപാടിലേക്കു കേന്ദ്രസര്ക്കാർ എത്തുകയായിരുന്നു. രാജ്യത്തു ചില സംഘടനകളുടെ മുന്കാല പ്രവര്ത്തനം ചൂണ്ടിക്കാട്ടിയാണ് രഹസ്യാന്വേഷണ ഏജന്സികള് കേന്ദ്ര സര്ക്കാരിനു റിപ്പോർട്ട് നല്കിയത്. വിദേശസഹായമായി ലഭിക്കുന്ന …
 

യുഎഇയില്‍ നിന്ന് പ്രളയസഹായമായി 700 കോടി രൂപ സ്വീകരിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതിനു പിന്നില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടും. യുഎഇ സര്‍ക്കാര്‍ നേരിട്ടല്ലാതെ സംഘടനകള്‍ വഴി സഹായം എത്തിക്കുമെന്ന വിവരമാണ് കേന്ദ്രത്തിനു ലഭിച്ചത്. സംഘടനകള്‍വഴി പണം എത്തിച്ചാല്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയതോടെ വിദേശത്തുനിന്ന് സഹായങ്ങള്‍ വേണ്ടെന്ന നിലപാടിലേക്കു കേന്ദ്രസര്‍ക്കാർ എത്തുകയായിരുന്നു.

രാജ്യത്തു ചില സംഘടനകളുടെ മുന്‍കാല പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിനു റിപ്പോർട്ട് നല്‍കിയത്. വിദേശസഹായമായി ലഭിക്കുന്ന പണം വ്യക്തി താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സഹായം നല്‍കുന്ന രാജ്യം ഈ അഴിമതി മനസ്സിലാക്കണം എന്നില്ല എന്നായിരുന്നു രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഈ റിപ്പോര്‍ട്ടുകളടക്കം പരിഗണിച്ച കേന്ദ്രസര്‍ക്കാര്‍, 2004ല്‍ സൂനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്നുവച്ച നയമാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നു വ്യക്തമാക്കി അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സഹായത്തിന്റെ വിഷയം ഉന്നയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. കേന്ദ്ര ഏജന്‍സികളുടെ അന്നത്തെ നിലപാടിനെ ശരിവയ്ക്കുന്നതാണ് സ്വര്‍ണക്കടത്തുകേസില്‍ ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കണ്ടെത്തലുകളും. യുഎഇ സഹായവാഗ്ദാനം ലഭിക്കുമെന്നു വാര്‍ത്തകള്‍ വന്ന സമയത്താണു കോണ്‍സുലേറ്റിനെ മറയാക്കി, അധികൃതരറിയാതെ സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ ചില അക്കൗണ്ടുകള്‍ ആരംഭിച്ചതെന്നു അന്വേഷണത്തിൽ കണ്ടെത്തി.

കേന്ദ്രസര്‍ക്കാര്‍ സഹായം നിരസിച്ചതോടെ യുഎഇയിലെ റെഡ് ക്രസന്റുമായി സഹകരിച്ച് ദുരിതാശ്വാസം എത്തിക്കാനായിരുന്നു നീക്കം. ലൈഫ് മിഷൻ പദ്ധതിക്കായി പണം വിദേശത്തുനിന്ന് കൊണ്ടുവരാന്‍ മുന്‍കൈ എടുത്തതു സ്വപ്നയാണ്. ഇതിലൂടെ ഒരു കോടിരൂപ കമ്മിഷന്‍ ലഭിച്ചതായാണ് സ്വപ്നയുടെ മൊഴി. കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെയും ചട്ടങ്ങള്‍ ലംഘിച്ചുമാണ് വിദേശത്തുനിന്ന് സ്വപ്നയുടെ നേതൃത്വത്തില്‍ സഹായം സ്വീകരിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.