LogoLoginKerala

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ഫിനിഷ് ചെയ്ത് എംഎസ് ധോണി

ഇന്ത്യന് മുന് ക്രിക്കറ്റ് ടീം നായകനും ലോകകപ്പ് ജേതാവുമായ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിച്ചു. ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ വിഷമത്തിലാക്കിക്കൊണ്ടുള്ള മിസ്റ്റര് കൂൾ ക്യാപ്റ്റന്റെ അപ്രതീക്ഷിത വിരമിക്കൽ. അടുത്ത ലോകകപ്പിൽ ഇന്ത്യന് ടീമിൽ ധോണിയെ പ്രതീക്ഷിച്ചിരുന്ന ക്രിക്കറ്റ് പ്രേമികള് നിരാശ പ്രകടിപ്പിച്ച് ഇന്സ്റ്റഗ്രാം ഹാന്ഡിലിലെത്തി. ഒന്നരലക്ഷത്തോളം പേരാണ് പോസ്റ്റിട്ട് ഒരു മണിക്കൂര് തികയുന്നതിന് മുന്നേ വിരമിക്കലിനോട് പ്രതികരിച്ചത്. “ഇതുവരെയും നിങ്ങള് നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. 7.29 മുതല് …
 

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം നായകനും ലോകകപ്പ് ജേതാവുമായ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ വിഷമത്തിലാക്കിക്കൊണ്ടുള്ള മിസ്റ്റര്‍ കൂൾ ക്യാപ്റ്റന്റെ അപ്രതീക്ഷിത വിരമിക്കൽ. അടുത്ത ലോകകപ്പിൽ ഇന്ത്യന്‍ ടീമിൽ ധോണിയെ പ്രതീക്ഷിച്ചിരുന്ന ക്രിക്കറ്റ് പ്രേമികള്‍ നിരാശ പ്രകടിപ്പിച്ച് ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലെത്തി. ഒന്നരലക്ഷത്തോളം പേരാണ് പോസ്റ്റിട്ട് ഒരു മണിക്കൂര്‍ തികയുന്നതിന് മുന്നേ വിരമിക്കലിനോട് പ്രതികരിച്ചത്.

“ഇതുവരെയും നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. 7.29 മുതല്‍ വിരമിച്ചതായി കണക്കാക്കുക” ധോണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു 

ഐസിസിയുടെ എല്ലാ ട്രോഫികളും സ്വന്ത്രമാക്കിയ ഏക ക്യാപ്റ്റന്‍ എന്ന ചരിത്രം കുറിച്ചാണ് ധോണി പവലിയനിലേക്ക് നടക്കുന്നത്. ഇന്ത്യ 2007 ലോക ടി20 കിരീടവും 2010, 2016 ഏഷ്യാകപ്പുകളും 2011 ക്രിക്കറ്റ് ലോകകപ്പും 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും നേടിയത് ധോണിയുടെ നായകത്വത്തിലായിരുന്നു

ഏകദിനക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാര്‍ക്കിടയിലാണ് വലംകൈയന്‍ ബാറ്റ്‌സ്മാന്റെ സ്ഥാനം. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭരമായ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിലും ധോണി അംഗത്വമെടുത്തു. 10,773 റണ്ണുകളാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ മനധൈര്യത്തോടെ കളിക്കാനും തന്ത്രപരമായി കളി മുന്നോട്ടുകൊണ്ടുപോകാനുമുള്ള ധോണിയുടെ കഴിവാണ് ഫിനിഷര്‍, ക്യാപ്റ്റന്‍ കൂള്‍ എന്നീ പേരുകള്‍ നേടിക്കൊടുത്തത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ഫിനിഷ് ചെയ്ത് എംഎസ് ധോണി