LogoLoginKerala

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; കമറുദ്ദീൻ പണം തിരികെ നല്‍കണമെന്ന് മുസ്ലീം ലീഗ്

മുസ്ലിം ലീഗ് എംഎൽഎ, എം.സി. കമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസില് ലീഗ് നേതൃത്വം ഇടപെടുന്നു. വരുന്ന ആറ് മാസത്തിനകം തട്ടിപ്പിനിരയായ നിക്ഷേപകരുടെ പണം തിരികെ നല്കണമെന്ന് ലീഗ് നേതൃത്വം നിര്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ചേര്ന്ന യോഗത്തിലാണ് തീരുമാനം. ഹൈദരാലി ശിഹാബ് തങ്ങള്, കെപിഎ മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചര്ച്ച നടത്തിയത്. Also Read: ഫാഷന് ഗോള്ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന് പാണക്കാടെത്തി എം.സി. കമറുദ്ദീന് എംഎല്എയുമായി ഫോണില് ആശയവിനിമയം നടത്തി. വിമര്ശനങ്ങളും പരാതികളും സംബന്ധിച്ച് വിശദമായി …
 

മുസ്‌ലിം ലീഗ് എംഎൽഎ, എം.സി. കമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതൃത്വം ഇടപെടുന്നു. വരുന്ന ആറ് മാസത്തിനകം തട്ടിപ്പിനിരയായ നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്ന് ലീഗ് നേതൃത്വം നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹൈദരാലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.

Also Read: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന്‍ പാണക്കാടെത്തി

എം.സി. കമറുദ്ദീന്‍ എംഎല്‍എയുമായി ഫോണില്‍ ആശയവിനിമയം നടത്തി. വിമര്‍ശനങ്ങളും പരാതികളും സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. നിക്ഷേപകരുടെ തുക നഷ്ടം വരാതെ സംരക്ഷിക്കും. ഇക്കാര്യത്തിനാണ് ലീഗ് പരിഗണന നല്‍കുന്നത്. എംസി കമറുദ്ദീന്റെ നിലവിലെ ബാധ്യതകളും ആസ്തികളും സംബന്ധിച്ച് ഈമാസം 30 ന് മുന്‍പായി കണക്കെടുപ്പ് നടത്തി വിവരം നല്‍കണം. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക എംസി കമറുദ്ദീന്റെ ആസ്തികൾ വിറ്റ് ആറുമാസത്തിനുള്ളില്‍ നല്‍കണം. ഇത് സംബന്ധിച്ച സെറ്റില്‍മെന്റിന് ജില്ലാ മുസ്ലീംലീഗ് ട്രഷററെ ചുമതലപ്പെടുത്തിയതായും ലീഗ് നേതൃത്വം വ്യക്തമാക്കി.

Also Read: അതൃപ്തി; നേരിൽകാണാതെ കമറുദ്ദീനെ മടക്കി അയച്ച് ലീഗ് നേതൃത്വം

ആസ്തിയും കടബാധ്യതയും എത്ര വീതമുണ്ടെന്ന് നേതൃത്വത്തെ അറിയിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള ആസ്തി ഉപയോഗപ്പെടുത്തി നിക്ഷേപകരുടെ പണം നല്‍കണം. അതിനു സാധിക്കുന്നില്ലെങ്കില്‍ ബന്ധുക്കളുടെ കൈയില്‍ നിന്നോ അഭ്യുദയകാംക്ഷികളില്‍ നിന്നോ പണം സ്വരൂപിച്ച് നിശ്ചിത സമയത്തിനുള്ളില്‍ തുക പൂര്‍ണമായും നല്‍കണമെന്നും ലീഗ് നേതൃത്വം നിര്‍ദേശിച്ചു.

Also Read: കേരളത്തിൽ ഇന്ന് 3349 പേര്‍ക്ക് കോവിഡ്: സമ്പര്‍ക്കം വഴി 3058 പേര്‍ക്ക് രോഗബാധ; 12 മരണം