LogoLoginKerala

മലയാളത്തിന്റെ അക്ഷരനക്ഷത്രത്തിന് ഇന്ന് എൺപത്തിയേഴാം പിറന്നാള്‍

മലയാളികളുടെ അഭിമാനമായ എം.ടി വാസുദേവന് നായര്ക്ക് ഇന്ന് എൺപത്തിയേഴാം പിറന്നാള്. 1933 ജൂലൈ 15 ന് പൊന്നാനി താലൂക്കിൽ നിളാനദിയുടെ തീരമായ കൂടല്ലൂരില് ജനിച്ചു. അച്ഛന് പുന്നയൂര്ക്കുളം ടി. നാരായണന് നായരും അമ്മ ശ്രീമതി അമ്മാളു അമ്മയും. നാലാണ്മക്കളില് ഏറ്റവും ഇളയ ആളായിരുന്നു എം.ടി. ജന്മം കൊണ്ട് കൂടല്ലൂരുകാരനാണെങ്കിലും കർമ്മം കൊണ്ട് കോഴിക്കോടുകാരാനായ വാക്കിന്റെ കുലപതിക്ക് നാൾ പ്രകാരമുള്ള ജന്മദിനം കർക്കടകത്തിലെ ഉത്രട്ടാതിയാണ്. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച് കാൽ നൂറ്റാണ്ട് പൂർത്തിയാവുന്ന വർഷമെന്നതും ഈ പിറന്നാളിന്റെ പ്രത്യേകത. …
 

മലയാളികളുടെ അഭിമാനമായ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് എൺപത്തിയേഴാം പിറന്നാള്‍. 1933 ജൂലൈ 15 ന് പൊന്നാനി താലൂക്കിൽ നിളാനദിയുടെ തീരമായ കൂടല്ലൂരില്‍ ജനിച്ചു. അച്ഛന്‍ പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മ ശ്രീമതി അമ്മാളു അമ്മയും. നാലാണ്‍മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു എം.ടി. ജന്മം കൊണ്ട് കൂടല്ലൂരുകാരനാണെങ്കിലും കർമ്മം കൊണ്ട് കോഴിക്കോടുകാരാനായ വാക്കിന്റെ കുലപതിക്ക് നാൾ പ്രകാരമുള്ള ജന്മദിനം കർക്കടകത്തിലെ ഉത്രട്ടാതിയാണ്. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച് കാൽ നൂറ്റാണ്ട് പൂർത്തിയാവുന്ന വർഷമെന്നതും ഈ പിറന്നാളിന്റെ പ്രത്യേകത.

Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് 1953ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം അധ്യാപകനായി ജോലി നോക്കി. തുടര്‍ന്ന് 1957 മുതൽ ദീർഘകാലം മാതൃഭൂമിയില്‍ പത്രാധിപരായി. മാതൃഭൂമിയില്‍ നിന്നു വിരമിച്ച ശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനാണ്.

Also Read: ലോക്ക് ഡൗൺ ദിവസങ്ങളിലെ ആദ്യ മലയാള സിനിമയുടെ ചിത്രീകരണം പൂർത്തിയായി

1995ലാണ് എം.ടിക്ക് ജ്ഞാനപീഠം ലഭിച്ചത്. പു​റം​ലോ​കം കാ​ണാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന കോ​വി​ഡ്​ കാ​ല​ത്ത്​ എ​ന്ത്​ പി​റ​ന്നാ​ളെ​ന്നാ​ണ്​ ജ​ന്മ​ദി​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തിന്റെ പ്ര​തി​ക​ര​ണം. പതിവ് പോലെ പത്രങ്ങളും, പുസ്തകങ്ങളും വായിച്ചുള്ള ഒരു സാധാരണ ദിവസം പോലെയാണ് കോവിഡ് കാലത്തെ ഈ പിറന്നാൾ ദിനവും കടന്നു പോകുന്നത്.

Also Read: മൊഴികളിൽ വൈരുദ്ധ്യം; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരന്റെ പിറന്നാളിന് പതിവുപോലെ കാര്യമായ ആഘോഷങ്ങളൊന്നും ഉണ്ടാവില്ല. പ്രിയപ്പെട്ടവരുടെ ഫോണ്‍വിളികളില്‍ ആഘോഷങ്ങള്‍ ഒതുങ്ങും. എന്നാൽ മലയാള ഭാഷയില്‍ പകരം വെക്കാനില്ലാത്ത പ്രിയപ്പെട്ട എഴുത്തുകാരന്റെ പിറന്നാള്‍ ദിനം എം.ടിയുടെ വായനക്കാര്‍ക്ക് ഒരു സാധാരണ ദിവസമായി ഒതുങ്ങാറില്ല.

Also Read: തെളിവുകൾ ഉന്നതരിലേക്കോ? നിർണായക വിവരങ്ങൾ അടങ്ങിയ സന്ദീപിന്റെ ബാഗ് ഇന്ന് തുറക്കും

ലോ​കം രോ​ഗ​ഭീ​തി​യിൽ നിന്നും മുക്തി നേടിയ പ്രസന്നമായ ഒരു പ്രഭാതം ഉണ്ടാകുമെന്ന തികഞ്ഞ പ്രതീക്ഷയാണ് മലയാളത്തിന്റെ ഈ കഥാകാരനുളളത്. ന​ട​ക്കാ​വ്​ കൊ​ട്ടാ​രം റോ​ഡി​ലെ വീട്ടിൽ ​നി​ന്ന്​ പ​തി​വു​ള്ള സാ​യാ​ഹ്​​ന സ​വാ​രി​കൂ​ടി വേ​ണ്ടെ​ന്ന തീരുമാനത്തിലാണ് അദ്ദേഹം. സ്ഥിരമായുള്ള മൂ​കാം​ബി​ക സ​ന്ദ​ർ​ശന​വും കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ലെ പ​തി​വ്​ ചി​കി​ത്സ​യും, കൂ​ട​ല്ലൂ​ർ യാ​ത്ര​യു​മെ​ല്ലാം അ​ദ്ദേ​ഹം ഇത്തവണ മാറ്റിവെച്ചിരിക്കുകയാണ്.

മലയാളത്തിന്റെ അക്ഷരനക്ഷത്രത്തിന് ഇന്ന് എൺപത്തിയേഴാം പിറന്നാള്‍