LogoLoginKerala

ശിവശങ്കർ NIA നിരീക്ഷണത്തിൽ; ഇന്നും ചോദ്യം ചെയ്യും

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ പത്ത് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാകാൻ എൻഐഎ നോട്ടീസ് നൽകിയിട്ടുണ്ട്. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസിൽ വീണ്ടും എത്താനാണ് ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. Also Read: സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും തുറക്കുന്നത് പരിഗണനയിൽ എൻഐഎ ആണ് ശിവശങ്കറിനായി ഹോട്ടൽ മുറി ബുക്ക് ചെയ്തതത്. ഉദ്യോഗസ്ഥരിൽ ചിലരും ഹോട്ടലിൽ താങ്ങുന്നുണ്ടെന്നാണ് വിവരം. …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ പത്ത് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാകാൻ എൻഐഎ നോട്ടീസ് നൽകിയിട്ടുണ്ട്. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസിൽ വീണ്ടും എത്താനാണ്‌ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും തുറക്കുന്നത് പരിഗണനയിൽ

എൻഐഎ ആണ് ശിവശങ്കറിനായി ഹോട്ടൽ മുറി ബുക്ക്‌ ചെയ്തതത്. ഉദ്യോഗസ്ഥരിൽ ചിലരും ഹോട്ടലിൽ താങ്ങുന്നുണ്ടെന്നാണ് വിവരം. പനമ്പള്ളി നഗറിലെ ഹോട്ടലിലാണ് എം ശിവശങ്കറിന്‌ താമസം ഒരുക്കിയത്.

കളളക്കടത്ത് സംബന്ധിച്ച് ശിവശങ്കരന് അറിവുണ്ടായിരുന്നോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വപ്നയുമായി സൗഹൃദമുണ്ടായിരുന്നു എന്നതല്ലാതെ കളളക്കടത്തിനെപ്പറ്റി അറിയില്ലായിരുന്നു ശിവശങ്കരൻ നൽകിയ മൊഴി. സ്വപ്ന സുരേഷുമായി ശിവശങ്കറിനുണ്ടായിരുന്ന അടുപ്പം കളളക്കടത്തിനായി ഉപയോഗിച്ചോയെന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. എന്നാല്‍ സ്വപനക്കും കൂട്ടുപ്രതികൾക്കും കളളക്കടത്ത് ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നെന്നാണ് ചോദ്യം ചെയ്യലിൽ ശിവശങ്കറിന്റെ നിലപാട്. കള്ളക്കടത്ത് പിടികൂടിയതിന് പിന്നാലെ പലവട്ടം സ്വപ്ന ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. ടെലിഗ്രാം ചാറ്റുകളും നടത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.

Also Read: അഭിമാനമാകാൻ റഫാൽ; ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക്

എൻ.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ശിവശങ്കറിനെ ഇന്നലെ ചോദ്യംചെയ്തത്. നേരത്തേ തിരുവനന്തപുരത്തുവെച്ച് അഞ്ചുമണിക്കൂർ എൻ.ഐ.എ. ചോദ്യംചെയ്തിരുന്നു. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം ശിവശങ്കർ അഭിഭാഷകന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാതെ മടങ്ങി. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിൽ ശിവശങ്കറിൽനിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മിൽ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാകും ഇന്ന് ചോദ്യം ചെയ്യുക.