LogoLoginKerala

കേരളത്തിലെ എട്ടോളം അണക്കെട്ടുകളില്‍ കെഎസ്ഇബിയുടെ റെഡ് അലര്‍ട്ട്: ഏത് നിമിഷവും തുറക്കാൻ സാധ്യത

സംസ്ഥാനത്തെ അണക്കെട്ടുകളില് കേരള ഇലക്ട്രിസിറ്റി ബോര്ഡിന്റെ റെഡ് അലര്ട്ട്. കല്ലാര്കുട്ടി, ലോവര് പെരിയാര്, പൊന്മുടി, ഇരട്ടയാര്, പെരിങ്ങല്കുത്ത്, കല്ലാര്, കുറ്റിയാടി അണക്കെട്ടുകളിലാണ് കെഎസ്ഇബി അപായ സൂചന സന്ദേശം പുറപ്പെടുവിച്ചത്. മുന്നറിയിപ്പോടെ ഈ അണക്കെട്ടുകള് ഏതു നിമിഷവും തുറക്കാം. തീരത്തുള്ളവര് അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്കി. തമിഴ്നാട് ഷോളയാര് ഡാം പൂര്ണ സംഭരണ നിലയില് ആയതിനെ തുടര്ന്ന് സ്പില്വേ ഷട്ടറുകള് തുറന്ന് 3000 ക്യുസെക്സ് ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാന് തുടങ്ങി. ഇന്നലെ രാത്രി 8.15നാണ് …
 

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റിയാടി അണക്കെട്ടുകളിലാണ് കെഎസ്ഇബി അപായ സൂചന സന്ദേശം പുറപ്പെടുവിച്ചത്. മുന്നറിയിപ്പോടെ ഈ അണക്കെട്ടുകള്‍ ഏതു നിമിഷവും തുറക്കാം. തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

തമിഴ്‌നാട് ഷോളയാര്‍ ഡാം പൂര്‍ണ സംഭരണ നിലയില്‍ ആയതിനെ തുടര്‍ന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് 3000 ക്യുസെക്‌സ് ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാന്‍ തുടങ്ങി. ഇന്നലെ രാത്രി 8.15നാണ് ഷട്ടറുകള്‍ തുറന്നത്. പെരിങ്ങല്‍ക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാര്‍ ഡാമില്‍ സംഭരണ ശേഷിയുടെ 57.31 ശതമാനം മാത്രമാണ് ഇപ്പോള്‍ ജലം സംഭരിച്ചിട്ടുള്ളത്.