ബെൻസിൽ നഗരം ചുറ്റിയ വിവാദ വ്യവസായി റോയി കുര്യന്റെ കറക്കം ഇപ്പോൾ റോൾസ് റോയ്സിൽ
ബെൻസിന്റെ മുകളിൽ കയറി നഗരം ചുറ്റിയ വിവാദ വ്യവസായി റോയ് കുര്യന്റെ കറക്കം റോൾസ് റോയ്സ് ഗോസ്റ്റിൽ. അത്യാഡംബര വാഹനത്തിൽ റോയ് കുര്യൻ ചുറ്റുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കോതമംഗലത്തെ ഒരു പെട്രോൾ പമ്പിൽ ജീപ്പിന്റെ റൂഫ് ടോപ്പിൽ കയറി ഇരിക്കുന്ന ചിത്രങ്ങളും വൈറൽ ആണ്. നേരത്തെ പുതിയ ബെൻസും ലോറികളും വാങ്ങിയത് നാട്ടുകാരെ അറിയിക്കാൻ റോഡ്ഷോ നടത്തിയും കോവിഡ് ചട്ടങ്ങൾ ലംഘിച്ച് ബെല്ലി ഡാൻസ് നടത്തിയുമാണ് റോയ് കുര്യൻ വിവാദങ്ങളിൽ ഇടം പിടിച്ചത്. തുടർന്ന് റോയ് …
Sat, 15 Aug 2020
ബെൻസിന്റെ മുകളിൽ കയറി നഗരം ചുറ്റിയ വിവാദ വ്യവസായി റോയ് കുര്യന്റെ കറക്കം റോൾസ് റോയ്സ് ഗോസ്റ്റിൽ. അത്യാഡംബര വാഹനത്തിൽ റോയ് കുര്യൻ ചുറ്റുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കോതമംഗലത്തെ ഒരു പെട്രോൾ പമ്പിൽ ജീപ്പിന്റെ റൂഫ് ടോപ്പിൽ കയറി ഇരിക്കുന്ന ചിത്രങ്ങളും വൈറൽ ആണ്.
നേരത്തെ പുതിയ ബെൻസും ലോറികളും വാങ്ങിയത് നാട്ടുകാരെ അറിയിക്കാൻ റോഡ്ഷോ നടത്തിയും കോവിഡ് ചട്ടങ്ങൾ ലംഘിച്ച് ബെല്ലി ഡാൻസ് നടത്തിയുമാണ് റോയ് കുര്യൻ വിവാദങ്ങളിൽ ഇടം പിടിച്ചത്. തുടർന്ന് റോയ് കുര്യന്റെ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു.
2011 മോഡൽ ഗോസ്റ്റ് കർണാടക റജിസ്ട്രേഷനാണ്. 6.6 ലീറ്റർ വി 12 എൻജിൻ ഉപയോഗിക്കുന്ന കാറിന് 603 ബിഎച്ച്പി കരുത്തുണ്ട്. പുതിയ റോൾസ് റോയ്സ് ഗോസ്റ്റിന്റെ ഓൺറോഡ് വില ഏകദേശം 5.25 കോടി രൂപയാണ്.