LogoLoginKerala

കാരാട്ട് ഫൈസൽ സ്വർണക്കടത്തിലെ കിങ്‌പിൻ!

കാരാട്ട് ഫൈസൽ സ്വർണക്കടത്തിലെ കിങ്പിൻ (മുഖ്യ സൂത്രധാരൻ) ആണെന്ന് കസ്റ്റംസ്. ഡിപ്ലോമാറ്റിക് ചാനൽ വഴി ആദ്യം 80 കിലോ സ്വർണം കടത്താൻ സഹായിച്ചത് ഫൈസൽ ആണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. കെടി റമീസാണ് ഫൈസലിന്റെ പേരുവെളിപ്പെടുത്തിയത് എന്നാണ് സൂചനകൾ. Also Read: സ്വര്ണ്ണക്കടത്ത്; കൊടുവള്ളി കൗണ്സിലര് കാരാട്ട് ഫൈസല് കസ്റ്റഡിയില് കൊടുവള്ളിയിൽ നിന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയില് നിന്നുള്ള കസ്റ്റംസ് സംഘം ഇന്ന് പുലര്ച്ചെയാണ് കൊടുവള്ളിയിൽ റെയ്ഡിനെത്തിയത്. സ്വപ്ന സുരേഷിന്റെ …
 

കാരാട്ട് ഫൈസൽ സ്വർണക്കടത്തിലെ കിങ്‌പിൻ (മുഖ്യ സൂത്രധാരൻ) ആണെന്ന് കസ്റ്റംസ്. ഡിപ്ലോമാറ്റിക് ചാനൽ വഴി ആദ്യം 80 കിലോ സ്വർണം കടത്താൻ സഹായിച്ചത് ഫൈസൽ ആണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. കെടി റമീസാണ് ഫൈസലിന്റെ പേരുവെളിപ്പെടുത്തിയത് എന്നാണ് സൂചനകൾ.

Also Read: സ്വര്‍ണ്ണക്കടത്ത്; കൊടുവള്ളി കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

കൊടുവള്ളിയിൽ നിന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് സംഘം ഇന്ന് പുലര്‍ച്ചെയാണ് കൊടുവള്ളിയിൽ റെയ്ഡിനെത്തിയത്. സ്വപ്‌ന സുരേഷിന്റെ ഇടനിലക്കാരായ കെടി റമീസ് തുടങ്ങിയവരുമായുള്ള ശൃംഖലയുമായുള്ള ബന്ധവും അനേഷണസംഘം ചോദിച്ചറിയും.

Also Read: എക്സിക്യൂട്ടീവ് വേഷത്തിൽ സുന്ദരിയായി പൂർണ

കാരാട്ട് ഫൈസല്‍ നേരത്തെയും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ സഞ്ചരിച്ച മിനി കൂപ്പര്‍ കാര്‍ ഫൈസലിന്റേതായിരുന്നു. ഇതിനെ ചൊല്ലിയാണ് വിവാദമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ ഫൈസലിന്റെ മിനി കൂപ്പര്‍ കാറില്‍ കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചു എന്നതാണ് സിപിഐഎം എതിരാളികള്‍ ആരോപണം ഉന്നയിച്ചത്. അന്ന് മറ്റൊരു സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏഴാം പ്രതിയായിരുന്നു ഫൈസല്‍.

Also Read: അൺലോക്ക് 5; സിനിമാ തീയേറ്ററുകള്‍ തുറക്കാൻ അനുമതി