LogoLoginKerala

എൽഡിഎഫ് ജനങ്ങളിൽ നിന്നും ഒറ്റപ്പെടുന്നു; ജോസ് കെ മാണിയുടെ തീരുമാനം ആത്മഹത്യാപരം

എല്ഡിഎഫിലേക്ക് നീങ്ങാനുള്ള ജോസ് കെ മാണിയുടെ തീരുമാനം ആത്മഹത്യാപരമാണെന്ന മുന്നറിയിപ്പുമായി കേരള കോണ്ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി. മുമ്പ് യുഡിഎഫ് മുന്നണി വിട്ട കെഎം മാണി പിന്നീട് യുഡിഎഫിലേക്ക് തന്നെയാണ് മടങ്ങിയതെന്ന് ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. Also Read: കോവിഡ് കാലത്ത് ഒഴിവാക്കേണ്ടതും ചെയ്യേണ്ടതുമായ 5 കാര്യങ്ങള് ജോസ് കെ മാണി ഗ്രൂപ്പില്നിന്നും പിന്മാറുകയാണെന്ന പ്രഖ്യാപനത്തിന് ശേഷമായിരുന്നു ജോസഫ് എം പുതുശ്ശേരിയുടെ പ്രതികരണം. രാഷ്ട്രീയ നിലപാടിന്റെ പേരിലാണ് പാര്ട്ടി വിടുന്നതെന്നും, ഇനിയങ്ങോട്ട് പിജെ ജോസഫ് വിഭാഗത്തിനൊപ്പം ചേര്ന്ന് …
 

എല്‍ഡിഎഫിലേക്ക് നീങ്ങാനുള്ള ജോസ് കെ മാണിയുടെ തീരുമാനം ആത്മഹത്യാപരമാണെന്ന മുന്നറിയിപ്പുമായി കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി. മുമ്പ് യുഡിഎഫ് മുന്നണി വിട്ട കെഎം മാണി പിന്നീട് യുഡിഎഫിലേക്ക് തന്നെയാണ് മടങ്ങിയതെന്ന് ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: കോവിഡ് കാലത്ത് ഒഴിവാക്കേണ്ടതും ചെയ്യേണ്ടതുമായ 5 കാര്യങ്ങള്‍

ജോസ് കെ മാണി ഗ്രൂപ്പില്‍നിന്നും പിന്മാറുകയാണെന്ന പ്രഖ്യാപനത്തിന് ശേഷമായിരുന്നു ജോസഫ് എം പുതുശ്ശേരിയുടെ പ്രതികരണം. രാഷ്ട്രീയ നിലപാടിന്റെ പേരിലാണ് പാര്‍ട്ടി വിടുന്നതെന്നും, ഇനിയങ്ങോട്ട് പിജെ ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: അഞ്ചാം ക്‌ളാസ് വിദ്യാർത്ഥിനി ഫാനിൽ തൂങ്ങിമരിച്ച നിലയിൽ

ഇടത് പക്ഷത്തേക്കുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജോസഫ് എം പുതുശ്ശേരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പിജെ ജോസഫ് പക്ഷത്തോടൊപ്പം ചേരാനൊരുങ്ങുന്നത്. യുഡിഎഫ് മുന്നണി വിട്ടപ്പോള്‍ പാര്‍ട്ടിക്കൊപ്പം നിന്നു, എന്നാല്‍ എല്‍ഡിഎഫിലേക്ക് പോവുന്നത് അംഗീകരിക്കാനാവില്ല. എല്‍ഡിഎഫ് ഓരോ ദിവസവും ജനങ്ങളില്‍നിന്നും ഒറ്റപ്പെടുന്ന മുന്നണിയാണ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Also Read: അഭിനയകലയുടെ പെരുന്തച്ചന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ട് വര്‍ഷം

ജോസ് കെ മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് പോകാന്‍ തീരുമാനിച്ചെങ്കിലും പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും ഇതിനോട് വിയോജിപ്പുണ്ട്. ഇത് മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെയും പിജെ ജോസഫ് വിഭാഗത്തിന്റെയും നീക്കം. എല്‍ഡിഎഫിലേക്ക് പോകാന്‍ വിസമ്മതമുള്ളവരെ അടര്‍ത്തെയെടുത്ത് കോണ്‍ഗ്രസിലേ പിജെ ജോസഫിനൊപ്പമോ എത്തിക്കാനാണ് നിലവിൽ യുഡിഎഫ് ശ്രമിക്കുന്നത്.

Also Read: തുടർച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

ജോസ് കെ മാണിയില്‍നിന്നും പിരിഞ്ഞ് മുന്നണിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് നേതൃത്വം ഉറപ്പ് നല്‍കുന്നുണ്ട്. ഇങ്ങനെ എത്തുന്നവര്‍ പിജെ ജോസഫിനൊപ്പം തുടരട്ടെ എന്ന നിലപാടാണ് യുഡിഎഫിൽ പൊതുവായി വന്നത്.

Also Read: കേരള കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി; ജോസഫ് എം. പുതുശ്ശേരി പാർട്ടി വിട്ടു

യുഡിഎഫ് വിട്ട ഉടൻതന്നെ എല്‍ഡിഎഫിനൊപ്പം ചേരാനുള്ള ജോസ് കെ മാണിയുടെ തിടുക്കമാണ് ജോസഫ് എം പുതുശ്ശേരി അടക്കമുള്ളവരെ ചൊടിപ്പിക്കുന്നത് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

Also Read: എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു