LogoLoginKerala

ഡല്‍ഹി കലാപം; സഫൂറ സര്‍ഗറിന് ജാമ്യം

ന്യൂഡൽഹി: ഡല്ഹി കലാപക്കേസില് അറസ്റ്റിലായ ജാമിയ മിലിയ സര്വകലാശാലയിലെ ഗവേഷക വിദ്യാര്ഥി സഫൂറ സര്ഗറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗര്ഭിണിയായ സഫൂറയ്ക്കു മാനുഷിക പരിഗണന നല്കി ജാമ്യം അനുവദിക്കണമെന്ന അപേക്ഷയെ കേന്ദ്ര സര്ക്കാര് എതിർത്തില്ല. ഡല്ഹിയിലുണ്ടാകണമെന്ന ഉപാധിയാണ് സോളിസിറ്റര് ജനറല് തുഷാര് മേത്ത മുന്നോട്ടുവെച്ചത്. ഡല്ഹിയില് നിന്ന് പുറത്തുപോകുമ്പോള് വിചാരണക്കോടതിയുടെ അനുമതി വാങ്ങണം, 15 ദിവസത്തിലൊരിക്കല് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.
 

ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ജാമിയ മിലിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗര്‍ഭിണിയായ സഫൂറയ്ക്കു മാനുഷിക പരിഗണന നല്‍കി ജാമ്യം അനുവദിക്കണമെന്ന അപേക്ഷയെ കേന്ദ്ര സര്‍ക്കാര്‍ എതിർത്തില്ല.

ഡല്‍ഹിയിലുണ്ടാകണമെന്ന ഉപാധിയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുന്നോട്ടുവെച്ചത്. ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ വിചാരണക്കോടതിയുടെ അനുമതി വാങ്ങണം, 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.