LogoLoginKerala

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച യുട്യൂബ് ചാനല്‍ നീക്കം ചെയ്തു

യൂടൂബിലൂടെ രാജ്യത്തെ ഫെമിനിസ്റ്റുകളെയും ആക്റ്റിവിസ്റ്റുകളെയും അധിക്ഷേപിച്ച വിജയ് പി നായരുടെ വീഡിയോകളും യൂടൂബ് ചാനലും നീക്കം ചെയ്തു. ഇയാള്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. സന്തോഷമുണ്ടെന്നും താന് അനുഭവിച്ച അപമാനങ്ങളള്ക്കും ആളുകളുടെ ആരോപണശരങ്ങള്കും തനിക്ക് കിട്ടിയ സര്ക്കാരില് നിന്ന് കിട്ടിയ പാരിതോഷികമാണ് ഇതെന്ന് ഭാഗ്യലക്ഷമി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ആക്ടിവിസ്റ്റായ ശ്രീലക്ഷമി അറക്കലിന്റെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിജയ് പി നായരുടെ യൂട്യൂബിലെ വീഡിയോ പരിശോധിച്ച് ഹൈടെക് സെല് ചുമതലയുള്ള ഡിവൈഎസ്പി ഇ എസ് …
 

യൂടൂബിലൂടെ രാജ്യത്തെ ഫെമിനിസ്റ്റുകളെയും ആക്റ്റിവിസ്റ്റുകളെയും അധിക്ഷേപിച്ച വിജയ് പി നായരുടെ വീഡിയോകളും യൂടൂബ് ചാനലും നീക്കം ചെയ്തു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സന്തോഷമുണ്ടെന്നും താന്‍ അനുഭവിച്ച അപമാനങ്ങളള്‍ക്കും ആളുകളുടെ ആരോപണശരങ്ങള്‍കും തനിക്ക് കിട്ടിയ സര്‍ക്കാരില്‍ നിന്ന് കിട്ടിയ പാരിതോഷികമാണ് ഇതെന്ന് ഭാഗ്യലക്ഷമി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ആക്ടിവിസ്റ്റായ ശ്രീലക്ഷമി അറക്കലിന്റെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിജയ് പി നായരുടെ യൂട്യൂബിലെ വീഡിയോ പരിശോധിച്ച് ഹൈടെക് സെല്‍ ചുമതലയുള്ള ഡിവൈഎസ്പി ഇ എസ് ബിജുമോനാണ് ഐ ടി ആക്ട് ചുമത്താമെന്ന ശുപാര്‍ശ മ്യൂസിയം പൊലീസിന് നല്കിയത്.

ലൈംഗിക അധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം പിഴയും ശിക്ഷ ലഭിക്കുന്നതിനൊപ്പം ജാമ്യം കിട്ടാനും സാധ്യത കുറവാണ്. നേരത്തെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാന്‍ പൊലീസ് തയ്യാറായത്.