LogoLoginKerala

ആനച്ചന്തം കോങ്ങാട് കുട്ടിശങ്കരൻ ചെരിഞ്ഞു; ഓർമ്മയാകുന്നത് പൂരപ്പറമ്പുകളിലെ തലപ്പൊക്കം

പാലക്കാട്: ആനപ്രേമികളുടെ ഇടയിൽ ആഡ്ഡ്യൻ തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന ഗജരാജൻ കോങ്ങാട് കുട്ടിശങ്കരൻ ചരിഞ്ഞു. വള്ളുവനാടൻ ഗ്രമമായ കോങ്ങാടിന്റെയും പാലക്കാട്ടെ ഉത്സവപ്രേമികളുടെയും സ്വകാര്യ അഹങ്കാരമായിരുന്നു കുട്ടിശങ്കരന്. ഉത്സവപ്പറമ്പുകളില് തലപ്പൊക്കത്തിലും ആനച്ചന്തത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്ന ഗജവീരനായിരുന്നു കോങ്ങാട് ഗ്രാമത്തിന്റെ പ്രശസ്തി വാനോളമുയർത്തിയ കുട്ടിശങ്കരന്. Also Read: സ്വർണക്കടത്ത്; ജൂൺ 30 മുതൽ ജൂലായ് 5 വരെ സ്വപ്നയും അറ്റാഷെയും തമ്മിലുള്ള ഫോൺ വിളി നൂറോളം തവണ നിലമ്പൂര് കാട്ടിൽ നിന്നും കുട്ടിശങ്കരനെ മൂന്നാംവയസ്സിലാണ് കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നടയ്ക്കിരുത്തുന്നത്. 1969ല് കോട്ടപ്പടിക്കല് ചിന്നക്കുട്ടന്നായര് …
 

പാലക്കാട്: ആനപ്രേമികളുടെ ഇടയിൽ ആഡ്ഡ്യൻ തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന ഗജരാജൻ കോങ്ങാട് കുട്ടിശങ്കരൻ ചരിഞ്ഞു. വള്ളുവനാടൻ ഗ്രമ‌മായ കോങ്ങാടിന്റെയും പാലക്കാട്ടെ ഉത്സവപ്രേമികളുടെയും സ്വകാര്യ അഹങ്കാരമായിരുന്നു കുട്ടിശങ്കരന്‍. ഉത്സവപ്പറമ്പുകളില്‍ തലപ്പൊക്കത്തിലും ആനച്ചന്തത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്ന ഗജവീരനായിരുന്നു കോങ്ങാട് ഗ്രാമത്തിന്റെ പ്രശസ്തി വാനോളമുയർത്തിയ കുട്ടിശങ്കരന്‍.

Also Read: സ്വർണക്കടത്ത്; ജൂൺ 30 മുതൽ ജൂലായ് 5 വരെ സ്വപ്നയും അറ്റാഷെയും തമ്മിലുള്ള ഫോൺ വിളി നൂറോളം തവണ

നിലമ്പൂര്‍ കാട്ടിൽ നിന്നും കുട്ടിശങ്കരനെ മൂന്നാംവയസ്സിലാണ് കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നടയ്ക്കിരുത്തുന്നത്. 1969ല്‍ കോട്ടപ്പടിക്കല്‍ ചിന്നക്കുട്ടന്‍നായര്‍ എന്ന കുട്ടിശങ്കരന്‍ നായരാണ് തിരുമാന്ധാംകുന്ന് കാവിലമ്മയ്ക്കു മുന്നില്‍ കുട്ടിശങ്കരനെ നടയ്ക്കിരുത്തിയത്. മുന്‍ ഐ.ജി. വി.എന്‍. രാജന്റെ ഭാര്യാപിതാവാണ് ഇദ്ദേഹം. കോങ്ങാട് കെ.പി.ആര്‍.പി. സ്‌കൂളിന്റെ സ്ഥാപക മാനേജരുമാണ്.

Also Read: ഷംന കാസിം ബ്ലാക്ക്മെയിലിംഗ് ; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

നിലത്തിഴയുന്ന തുമ്പിയും നീളംകൂടിയ വാലുമാണ് മറ്റ് ആനകളില്‍നിന്ന് കുട്ടിശങ്കരനെ വ്യത്യസ്തനാക്കിയിരുന്നത്. സാധാരണനിലയില്‍ തുമ്പി രണ്ടുമടക്കായി നിലത്തിഴഞ്ഞുകിടക്കും. 191 സെ.മീ.യാണ് വാലിന്റെ നീളം. ലക്ഷണമൊത്ത 18 നഖങ്ങളും കൊമ്പുകളും പ്രത്യേകതയാണ്. കൊമ്പുകളുടെ ഒരല്പം നിരപ്പുവ്യത്യാസം കുട്ടിശങ്കരനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനുള്ള അടയാളം കൂടിയാണ്. നാടന്‍ ആനകളില്‍ ഉയരക്കേമൻ ആയിരുന്നു കുട്ടിശ്ശങ്കരനെന്ന് കോങ്ങാട് തിരുമാന്ധാംകുന്ന് ദേവസ്വം അധികൃതര്‍ പറയുന്നു.

ആനച്ചന്തം കോങ്ങാട് കുട്ടിശങ്കരൻ ചെരിഞ്ഞു; ഓർമ്മയാകുന്നത് പൂരപ്പറമ്പുകളിലെ തലപ്പൊക്കം