LogoLoginKerala

ഡിപ്ലോമാറ്റിക്ക് ബാഗ്; മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

തിരുവനന്തപുരം: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇക്കഴിഞ്ഞ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലില് ജലീൽ നൽകിയ മൊഴിയുടെ വ്യക്തത കുറവു മൂലമാണ് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് സൂചനകൾ. Also Read: ജലീലിന്റെ രാജി; പ്രതിഷേധം കടുപ്പിക്കാന് യു.ഡി.എഫും ബി.ജെ.പിയും യുഎഇ നയതന്ത്രബാഗേജില് മതഗ്രന്ഥങ്ങളുടെ കൂടെ എന്തായിരുന്നു എന്നും സ്വര്ണ്ണക്കടത്ത് കേസ് ഒന്നാം പ്രതി സരിത്തിനെ വിളിച്ചതടക്കമുള്ള കാര്യങ്ങളില് നല്കിയ മെഴിയില് അവ്യക്ത ഉണ്ട്. പൂര്ണ്ണ തൃപ്തിയില്ലാതെയാണ് എന്ഫോഴ്സ്മെന്റ് ഇക്കഴിഞ്ഞ ചോദ്യം …
 

തിരുവനന്തപുരം: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇക്കഴിഞ്ഞ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലില്‍ ജലീൽ നൽകിയ മൊഴിയുടെ വ്യക്തത കുറവു മൂലമാണ് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് സൂചനകൾ.

Also Read: ജലീലിന്റെ രാജി; പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും

യുഎഇ നയതന്ത്രബാഗേജില്‍ മതഗ്രന്ഥങ്ങളുടെ കൂടെ എന്തായിരുന്നു എന്നും സ്വര്‍ണ്ണക്കടത്ത് കേസ് ഒന്നാം പ്രതി സരിത്തിനെ വിളിച്ചതടക്കമുള്ള കാര്യങ്ങളില്‍ നല്‍കിയ മെഴിയില്‍ അവ്യക്ത ഉണ്ട്. പൂര്‍ണ്ണ തൃപ്തിയില്ലാതെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇക്കഴിഞ്ഞ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് വിട്ടയച്ചതെന്നാണ് റിപ്പോർട്ടുകൾ.

Also Read: 22 ദിവസം: 50,000 പേര്‍ക്ക് കോവിഡ്; ആശങ്കയിൽ കേരളം

പ്രോട്ടോക്കോള്‍ ലംഘനം, സ്വപ്ന സുരേഷ് ഉള്‍പ്പെടെ പ്രതികളുമായുള്ള ബന്ധം, മന്ത്രിയുടെ അറിവോടെ മതഗ്രന്ഥം വിതരണം ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടെന്നാണ് വിവരം. ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു.

Also Read: മന്ത്രി ജലീല്‍ കേരളത്തെ നാണംകെടുത്തിയെന്ന് കെ സുരേന്ദ്രന്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വിവിധ പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ചും നടന്നിരിന്നു. ബിജെപിയും യൂത്ത് കോണ്‍ഗ്രസുമാണ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെ സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി യൂത്ത് കോൺഗ്രസ്സ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ഇരുവിഭാഗത്തിലും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

Also Read: ധാര്‍മ്മികതയുണ്ടെങ്കില്‍ ജലീൽ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല